സ്​കൂളിന്​ പുത്തൻ കെട്ടിടവും സ്​റ്റേജും

പാപ്പിനിശ്ശേരി: ഇ.എം.എസ് സ്മാരക ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ പൊതുവിദ്യാഭ്യാസ സംരക്ഷണ ഭാഗമായി നിർമിച്ച കെട്ടിടവും മിനിസ്​റ്റേജും കെ.എം. ഷാജി എം.എൽ.എ ഉദ്ഘാടനം ചെയ്തു. പാപ്പിനിശ്ശേരി പഞ്ചായത്ത് പ്രസിഡൻറ്​ എ.വി. സുശീല അധ്യക്ഷത വഹിച്ചു. എം.എൽ.എ ഫണ്ടിൽനിന്ന്​ ഒരു കോടി രൂപ ചെലവിട്ട് നിർമിച്ചതാണ്​ പുതിയ കെട്ടിടം. കണ്ണൂർ ജില്ല പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച നിർമിച്ച സ്കൂൾ ഓപൺ സ്​റ്റേജ് ജില്ല പഞ്ചായത്ത് പ്രസിഡൻറ്​ പി.പി. ദിവ്യ ഉദ്ഘാടനം ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.