പോക്സോ കേസിൽ അറസ്​റ്റിൽ

ചൊക്ലി: പോക്സോ കേസിൽ ഒളിവിലായിരുന്ന പ്രതിയെ ഒരു വർഷത്തിനുശേഷം അറസ്​റ്റ്​ ചെയ്തു. കവിയൂരിലെ മുഹമ്മദ് അഷ്കറിനെയാണ് (40) കാസർകോട് എസ്.ഐ വിപി​‍ൻെറ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്​റ്റ്​ ചെയ്തത്. ലൈംഗിക ചേഷ്​ടകൾ കാണിച്ചുവെന്ന് ഇയാൾക്കെതിരെ കാസർകോട് നഗരപരിധിയിലെ 13കാരി പരാതി നൽകിയിരുന്നു. അഷ്‌കറിനെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തു. അന്വേഷണമാരംഭിച്ചതോടെ പ്രതി ഒളിവിൽ പോയി. ഇപ്പോൾ കവിയൂരിലെ വാടക വീട്ടിൽവെച്ചാണ് പിടിയിലായത്. തല​േശ്ശരിക്കടുത്ത പാറാലിൽ വാടകവീട്ടിൽ താമസിക്കവേ കാസർകോട് സ്വദേശിനിയെ അഷ്കർ വിവാഹംചെയ്തിരുന്നു. ഗുഡ്സ് വാഹനത്തിൽ പഴം-പച്ചക്കറി വ്യാപാരം നടത്തിവരുകയാണ് ഇയാൾ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.