ഗ്യാസ്​ സിലിണ്ടറിന് ​തീ പിടിച്ചു

അഞ്ചരക്കണ്ടി: ഗ്യാസ് സിലിണ്ടറിന് തീപിടിച്ചു. ഒഴിവായത് വൻ ദുരന്തം. ചാമ്പാട് കല്ലിക്കുന്നിലെ തെക്കയിൽ ചന്ദ്രിയുടെ വീട്ടിലെ സിലിണ്ടറിനാണ് ചൊവ്വാഴ്ച്ച ഉച്ചക്ക്​ രണ്ടിന്​ തീപിടിച്ചത്. വെള്ളം തിളപ്പിക്കുന്നതിനായി ഗ്യാസ് സ്​റ്റൗ ഓൺ ചെയ്തപ്പോഴാണ് സിലിണ്ടറിന് തീപിടിച്ചത്. ഉടൻ വീട്ടുകാർ സമീപവാസികളെ വിവരമറിയിച്ചു. ഓടിയെത്തിയ നാട്ടുകാർ നനഞ്ഞ ചാക്ക് ഉപയോഗിച്ച് തീ അണക്കുകയായിരുന്നു. ഗ്യാസ് ചോർച്ച തുടർന്നതിനെ തുടർന്ന് കൂത്തുപറമ്പ് ഫയർഫോഴ്സ് എത്തി സിലിണ്ടർ ആളൊഴിഞ്ഞ പറമ്പിലേക്ക് സുരക്ഷിതമായി മാറ്റി. അയൽവാസികളുടെയും നാട്ടുകാരുടെയും സമയോചിത ഇടപെടലിനെ തുടർന്നാണ് വൻ അപകടം ഒഴിവായത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.