'ജനകീയം' നയരൂപവത്​കരണ ശിൽപശാല

മയ്യിൽ: തായംപൊയിൽ സഫ്‌ദർ ഹാശ്​മി സ്‌മാരക ഗ്രന്ഥാലയം പുതുതായി തെരഞ്ഞെടുക്കപ്പെട്ട ത്രിതല പഞ്ചായത്ത്‌ അംഗങ്ങളെ പങ്കെടുപ്പിച്ച്‌ സംഘടിപ്പിച്ചു. മുൻ ജില്ല പഞ്ചായത്ത്‌ പ്രസിഡൻറ്​ കെ.വി. സുമേഷ്‌ ഉദ്‌ഘാടനം ചെയ്‌തു. കില ഫാക്കൽറ്റി പി.കെ. വിജയൻ മോഡറേറ്ററായി. ജില്ല പഞ്ചായത്ത്‌ അംഗം എൻ.വി. ശ്രീജിനി, ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗം എം.വി. ഓമന, മയ്യിൽ പഞ്ചായത്ത്‌ പ്രസിഡൻറ്​ കെ.കെ. റിഷ്‌ന, വൈസ്‌ പ്രസിഡൻറ്​ എ.ടി. രാമചന്ദ്രൻ, അംഗങ്ങളായ സുചിത്ര, വി.വി. സനിത, സതീദേവി, എം.പി. സന്ധ്യ, ഇ.എം. സുരേഷ്‌ ബാബു, എം. ഭരതൻ, കെ. രൂപേഷ്‌, സി.കെ. പ്രീത, കെ.കെ. ശാലിനി, എം. രവി, എം. അസൈനാർ എന്നിവർ വികസന കാഴ്‌ചപ്പാടുകളും മുൻഗണനകളും അവതരിപ്പിച്ചു. കെ.സി. ശ്രീനിവാസൻ ജനപ്രതിനിധികളെ പരിചയപ്പെടുത്തി. പി.പി. സതീഷ്‌ കുമാർ സ്വാഗതവും കെ. വൈശാഖ്‌ നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.