ജനപ്രതിനിധികൾക്ക് സ്വീകരണം

മുണ്ടേരി: കെ.കെ. രാഗേഷ് എം.പിയുടെ നേതൃത്വത്തിലുള്ള മുദ്ര വിദ്യാഭ്യാസ സമിതി തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾക്ക്​ സ്വീകരണം നൽകി. കണ്ണൂർ ജില്ല പഞ്ചായത്ത് പ്രസിഡൻറ്​ പി.പി. ദിവ്യ, എടക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ്​ പി.കെ. പ്രമീള, മുണ്ടേരി പഞ്ചായത്ത് പ്രസിഡൻറ്​ എ. അനിഷ എന്നിവർക്കും മറ്റ്​ ജനപ്രതിനിധികൾക്കുമാണ്​ സ്വീകരണം നൽകിയത്​. മുണ്ടേരി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ സംഘടിപ്പിച്ച ചടങ്ങ് കെ.കെ. രാഗേഷ് എം.പി ഉദ്ഘാടനം ചെയ്തു. ജനപ്രതിനിധികളെ ആദരിച്ചു. 16 ജനപ്രതിനിധികൾക്കും ഡോ.കെ.എൻ. ഗണേഷ് എഴുതിയ 'ചരിത്രം ഉണ്ടാകുന്നത്' എന്ന പുസ്തകം ഉപഹാരമായി നൽകി. റിട്ട. ചീഫ് എൻജിനീയർ വി.പി. അബ്​ദുൽ ഖാദർ, ജനപ്രതിനിധികളായ കെ. ബിന്ദു, കെ. മുംതാസ്, കെ.വി. ലീഷ്മ, പി. അശ്​റഫ്, സി.എച്ച്. അബ്​ദുൽ നസീർ, വി.കെ. സുരേഷ് ബാബു, മൗവഞ്ചേരി ബാങ്ക് പ്രസിഡൻറ്​ പി. ചന്ദ്രൻ, എം. മനോജ്, കെ.പി. ചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു. എ. പങ്കജാക്ഷൻ സ്വാഗതം പറഞ്ഞു. പടം...sweekaranam munderi മുദ്ര വിദ്യാഭ്യാസ സമിതിയുടെ നേതൃത്വത്തിൽ, പുതുതായി തെരഞ്ഞെടുക്കപ്പെട്ട ജില്ല പഞ്ചായത്ത് പ്രസിഡൻറ്​ പി.പി. ദിവ്യയെ കെ.കെ. രാഗേഷ് എം.പി ഷാളണിയിച്ച്​ ആദരിക്കുന്നു (പടം knr deskൽ)

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.