കായൽ നീന്തിക്കടന്ന്​ ആറുവയസ്സുകാര​ൻ

പയ്യന്നൂര്‍: ജലഅപകടങ്ങളില്‍നിന്നുള്ള രക്ഷക്ക്​ നീന്തല്‍ പഠിക്കണമെന്ന സന്ദേശമുയര്‍ത്തി വീണ്ടും ആറുവയസ്സുകാര​‍ൻെറ വിസ്മയ പ്രകടനം. ഒരു കിലോമീറ്ററിലേറെ വിസ്തൃതിയുള്ള കവ്വായി കായല്‍ 20 മിനിറ്റുകൊണ്ട് നീന്തിക്കടന്നാണ് ഡാരിയസ് പ്രഭുവെന്ന ആറുവയസ്സുകാരന്‍ പ്രതിഭ തെളിയിച്ചത്​. ചാള്‍സണ്‍ സ്വിമ്മിങ് അക്കാദമിയുടെ അമരക്കാരനായ നീന്തല്‍ പരിശീലകന്‍ ചാള്‍സന്‍ ഏഴിമലക്കൊപ്പം വലിയപറമ്പ് പഞ്ചായത്തില്‍ നിന്നും ഡാരിയസ് ആരംഭിച്ച നീന്തലാണ് ഇരുപത് മിനിറ്റുകൊണ്ട് മറുകരയായ രാമന്തളി പഞ്ചായത്തി​‍ൻെറ തീരത്തെത്തിയത്. കൊച്ചുകുട്ടിയായതിനാല്‍ ഇടക്ക്​ വിശ്രമം വേണ്ടിവന്നേക്കുമെന്ന കാണികളുടെ കണക്കുകൂട്ടലുകള്‍ തെറ്റിച്ചാണ് നിര്‍ത്താതെ നീന്തി മറുകരയെത്തിയത്. ഡാരിയസിനെ പയ്യന്നൂര്‍ സ്‌പോര്‍ട്‌സ് ആൻഡ്​​ കള്‍ചറല്‍ ​െഡവലപ്‌മൻെറ്​ അസോസിയേഷന്‍ ചെയര്‍മാന്‍ ടി.ഐ.മധുസൂദനന്‍ പൊന്നാടയണിയിച്ച്് അനുമോദിച്ചു. ഡാരിയസിനെ രാമന്തളി പഞ്ചായത്ത് പ്രസിഡൻറ്​ വി.ഷൈമ മെഡലണിയിച്ചു. തിങ്കളാഴ്ച ആഴമുള്ള പെരുമ്പപുഴ നാലുപ്രാവശ്യം ഡാരിയസ് കുറുകെ നീന്തിക്കടന്നിരുന്നു. രണ്ടുദിവസത്തെ കടല്‍ പരിചയ പരിശീലനത്തിനുശേഷം പയ്യാമ്പലം കടലില്‍ നീന്തുന്നതോടെ ജീവന്‍രക്ഷ ബോധവത്​കരണമായി നടത്തുന്ന പരിപാടി സമാപിക്കും. കന്യാകുമാരി സ്വദേശിയും ഏഴിമല നാവിക അക്കാദമിയിലെ പ്രിന്‍സിപ്പല്‍ മെഡിക്കല്‍ ഓഫിസറുമായ ലഫ്.കമാൻഡൻറ് ബിനേഷ് പ്രഭു- ചിത്ര ദമ്പതികളുടെ മകനാണ് ഡാരിയസ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.