ഇരിട്ടി: തലശ്ശേരി- വളവുപാറ അന്തര്‍ സംസ്ഥാന പാതയുടെ നവീകരണ ഭാഗമായുള്ള നിര്‍മാണ പ്രവൃത്തിയില്‍ വ്യവസ്ഥകള്‍ പാലിച്ചില്ലെന്നുള്ള പരാതിയില്‍ കെ.എസ്.ടി.പിക്കെതിരെ വിജിലന്‍സ് അന്വേഷണം തുടങ്ങി. റോഡ് നവീകരണ ഭാഗമായുള്ള ടൗണ്‍ സൗന്ദര്യവത്കരണ പ്രവൃത്തി പൂര്‍ണമായും നടപ്പാക്കിയില്ലെന്ന പരാതിയിലാണ് അന്വേഷണം. ടൗണ്‍ റോഡുകള്‍ വീതികൂട്ടിയപ്പോള്‍ അധികമായി ലഭിച്ച സ്ഥലം പ്രയോജനപ്പെടുത്തുന്ന രീതിയില്‍ നടപ്പാത നിര്‍മിക്കാനായിരുന്നു തീരുമാനം. ഇതിൻെറ ഭാഗമായി ഇരിട്ടി നഗരത്തില്‍ നടത്തിയ പ്രവൃത്തിയില്‍ കരാര്‍ വ്യവസ്ഥയില്‍ പറഞ്ഞ നിർമാണങ്ങളെല്ലാം പൂര്‍ത്തിയാക്കിയില്ലെന്നായിരുന്നു വിജിലന്‍സിന് ലഭിച്ച പരാതി. ചില വന്‍കിട കെട്ടിടങ്ങളുടെയും സ്ഥാപനങ്ങളുടെയും മുന്നില്‍ കൈവരി സ്ഥാപിക്കാത്തത് അഴിമതിയുടെ ഭാഗമാണെന്നാണ് പരാതി. നഗരത്തില്‍ കൈവരികള്‍ സ്ഥാപിക്കുന്ന പ്രവൃത്തി നേരത്തെ പൂര്‍ത്തിയായിരുന്നു. എന്നാല്‍, ചില സ്ഥാപനങ്ങള്‍ക്ക് മുന്നില്‍ ഇവ മാസങ്ങള്‍ കഴിഞ്ഞിട്ടും സ്ഥാപിക്കാത്തതാണ് ആരോപണത്തിനിടയാക്കിയത്. വിജിലന്‍സ് ഡിവൈ.എസ്.പി ബാബു പെരിേങ്ങത്തിൻെറ നേതൃത്വത്തില്‍ വിജിലന്‍സ് സംഘം, പരാതിക്കിടയായ സ്ഥാപനങ്ങളുടെ മുന്നിലും മറ്റും പരിശോധന നടത്തി. പ്രവൃത്തിയുടെ വിവരങ്ങള്‍ കെ.എസ്.ടി.പിയില്‍നിന്ന് തേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.