ടാറിങ് കാത്ത്​ ഇരിക്കൂർ പാലം

ഇരിക്കൂർ: കല്യാട്, ബ്ലാത്തൂർ, ഇരിക്കൂർ ഭാഗങ്ങളിൽനിന്ന് കണ്ണൂരിലേക്കും തലശ്ശേരിയിലേക്കും കണ്ണൂർ വിമാനത്താവളത്തിലേക്കും എളുപ്പം എത്തിച്ചേരാൻ കഴിയുന്ന പാലമാണ് ഇരിക്കൂർ പാലം. 47 വർഷം പഴക്കമുള്ള ഈ പാലത്തിന് മുകളിൽ നിലവിൽ ടാറിങ്​ കാണാനില്ല. മഴ പെയ്താൽ വെള്ളം കെട്ടി നിൽക്കുന്ന പാലത്തിൽ അങ്ങിങ്ങായി വലിയ ഗർത്തങ്ങൾ രൂപപ്പെട്ടിട്ടുണ്ട്. വാഹനങ്ങൾ പോകുമ്പോൾ പാലം വിറക്കുന്ന അവസ്ഥയുണ്ട്. കൈവരികൾ കാലപ്പഴക്കം ചെന്ന് ദ്രവിച്ചുകൊണ്ടിരിക്കുകയാണ്. ദിനംപ്രതി ഒട്ടേറെ ബസുകളും മറ്റ് വാഹനങ്ങളും ഈ പാലം വഴിയാണ് പോകുന്നത്. പാലം ടാറിങ്​ നടത്തി യാത്രാസൗകര്യം മെച്ചപ്പെടുത്തണമെന്നാവശ്യപ്പെട്ട് നാട്ടുകാർ രംഗത്തെത്തിയിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.