കടയിൽ കവര്‍ച്ച

മട്ടന്നൂര്‍: ചാവശ്ശേരി വളോരയില്‍ കവര്‍ച്ച. വളോരയിലെ വി. മമ്മൂട്ടിയുടെ ഉടമസ്ഥതയിലുള്ള വി.എം സ്​റ്റോറിലാണ് കവർച്ച നടന്നത്. രണ്ട് ക്വിൻറൽ കുരുമുളകും 50 കിലോ കൊട്ടടക്കയുമാണ് നഷ്​ടപ്പെട്ടത്​. രാവിലെ കട തുറക്കാനെത്തിയപ്പോഴാണ് കവർച്ച ശ്രദ്ധയില്‍പ്പെട്ടത്. കണ്ണൂരില്‍നിന്നും ഡോഗ് സ്‌ക്വാഡും ഫോറന്‍സിക് വിഭാഗവും പരിശോധന നടത്തി. മട്ടന്നൂര്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.