വന്യജീവി ശല്യം; ആറളം വനം-വന്യജീവി ഓഫിസ് ഉപരോധിച്ചു

കേളകം: വന്യജീവി ശല്യം മലയോര ജനതയുടെ ജീവിതം ദുസ്സഹമാക്കുന്ന സാഹചര്യത്തിൽ പ്രശ്ന പരിഹാരം തേടി യു.ഡി.എഫ് ജനപ്രതിനിധികളുടെ നേതൃത്വത്തിൽ വളയഞ്ചാല്‍ ആറളം വനം-വന്യജീവി ഓഫിസിനു മുന്നില്‍ ഉപരോധം നടത്തി. ആറളം ഫാമിലുള്ള കാട്ടാനകളെ തുരത്തുക, ആനമതില്‍ നിര്‍മിക്കുക, വന്യമൃഗ ശല്യം കാരണം വിളനാശം സംഭവിച്ച കര്‍ഷകര്‍ക്ക് നഷ്​ടപരിഹാരം നല്‍കുക തുടങ്ങിയ ആവിശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു ഉപരോധം. അഡ്വ. സണ്ണി ജോസഫ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ്​ കെ. വേലായുധന്‍ അധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറല്‍ സെക്രട്ടറി പി.സി. രാമകൃഷ്ണന്‍, ജില്ല പഞ്ചായത്തംഗം ജൂബിലി ചാക്കോ, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ പാല്‍ ഗോപാലന്‍, ഷിജി നടുപ്പറമ്പില്‍, ഇന്ദിര ശ്രീധരന്‍, ബൈജു വര്‍ഗീസ്, ശോഭന, കൊട്ടിയൂര്‍ പഞ്ചായത്ത് പ്രസിഡൻറ്​ റോയി നമ്പുടാകം, പഞ്ചായത്തംഗങ്ങളായ കെ.വി. റഷീദ്, നൂര്‍ദ്ദീന്‍ മുള്ളേരിക്കല്‍, ജോജന്‍ എടത്താഴെ, ബാബു മാങ്കോട്ടില്‍, പി.സി. തോമസ്, ഗിരീഷ്, ആറളം കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറി അരവിന്ദന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.