കേളകം: വന്യജീവി ശല്യം മലയോര ജനതയുടെ ജീവിതം ദുസ്സഹമാക്കുന്ന സാഹചര്യത്തിൽ പ്രശ്ന പരിഹാരം തേടി യു.ഡി.എഫ് ജനപ്രതിനിധികളുടെ നേതൃത്വത്തിൽ വളയഞ്ചാല്‍ ആറളം വനം-വന്യജീവി ഓഫിസിനു മുന്നില്‍ ഉപരോധം നടത്തി. ആറളം ഫാമിലുള്ള കാട്ടാനകളെ തുരത്തുക, ആനമതില്‍ നിര്‍മിക്കുക, വന്യമൃഗ ശല്യം കാരണം വിളനാശം സംഭവിച്ച കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കുക തുടങ്ങിയ ആവിശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു ഉപരോധം. അഡ്വ. സണ്ണി ജോസഫ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ. വേലായുധന് അധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറല്‍ സെക്രട്ടറി പി.സി. രാമകൃഷ്ണന്, ജില്ല പഞ്ചായത്തംഗം ജൂബിലി ചാക്കോ, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ പാല് ഗോപാലന്, ഷിജി നടുപ്പറമ്പില്‍, ഇന്ദിര ശ്രീധരന്, ബൈജു വര്‍ഗീസ്, ശോഭന, കൊട്ടിയൂര്‍ പഞ്ചായത്ത് പ്രസിഡൻറ് റോയി നമ്പുടാകം, പഞ്ചായത്തംഗങ്ങളായ കെ.വി. റഷീദ്, നൂര്‍ദ്ദീന്‍ മുള്ളേരിക്കല്‍, ജോജന്‍ എടത്താഴെ, ബാബു മാങ്കോട്ടില്‍, പി.സി. തോമസ്, ഗിരീഷ്, ആറളം കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറി അരവിന്ദന് തുടങ്ങിയവര്‍ സംസാരിച്ചു.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Jan 2021 11:59 PM GMT Updated On
date_range 2021-01-05T05:29:30+05:30വന്യജീവി ശല്യം; ആറളം വനം-വന്യജീവി ഓഫിസ് ഉപരോധിച്ചു
text_fieldsNext Story