അഡ്മിനിസ്ട്രേറ്റിവ് ബ്ലോക്ക് ഉദ്ഘാടനം

തളിപ്പറമ്പ്: സീതി സാഹിബ് ഹയർസെക്കൻഡറി സ്കൂളിൽ പുതുതായി നിർമിച്ച അഡ്മിനിസ്ട്രേറ്റിവ് ബ്ലോക്ക് കെ.എം. ഷാജി എം.എൽ.എ ഉദ്ഘാടനം ചെയ്തു. മൂന്ന് നിലകളിലായി 7900 ചതുരശ്ര അടി വിസ്തീർണത്തിലാണ് അഡ്മിനിസ്ട്രേറ്റിവ് ബ്ലോക്ക് നിർമിച്ചത്. സ്കൂൾ ആൻഡ് മാനേജ്‌മൻെറ്​ ഓഫിസ് തളിപ്പറമ്പ് നഗരസഭ ചെയർപേഴ്സൻ മുർഷിദ കൊങ്ങായിയും ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ പി.കെ. സുബൈർ അധ്യക്ഷത വഹിച്ചു. നഗരസഭ മുൻ ചെയർമാൻ മഹമൂദ് അള്ളാംകുളം, നഗരസഭ കൗൺസിലർമാരായ കൊടിയിൽ സലിം, പി.സി. നസീർ, സ്കൂൾ പ്രിൻസിപ്പൽ എം. കാസിം എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.