കണ്ണൂരിൽ ആദ്യ പൊലീസ്​ കമീഷണർ

കണ്ണൂർ: കണ്ണൂർ സിറ്റി പൊലീസ്​ സേനയുടെ പ്രഥമ കമീഷണറാവാൻ ആർ. ഇള​ങ്കോ. ക്രമസമാധാനപാലനം കൂടുതൽ കാര്യക്ഷമമാക്കുന്നതി​ൻെറ ഭാഗമായാണ്​ കണ്ണൂർ പൊലീസിനെ സിറ്റി, റൂറൽ എന്നിങ്ങനെ രണ്ടായി വിഭജിച്ചത്​. കണ്ണൂർ, തലശ്ശേരി സബ്​ ഡിവിഷനും മട്ടന്നൂർ വിമാനത്താവളവും ഉൾപ്പെടുന്നതാണ്​ കണ്ണൂർ സിറ്റി. തളിപ്പറമ്പ്​, ഇരിട്ടി സബ്​ ഡിവിഷനുകളാണ്​ മാങ്ങാട്ടുപറമ്പ്​ ആസ്ഥാനമായുള്ള റൂറലിന്​ കീഴിലുള്ളത്​. ഇന്ത്യ റിസർവ്​ ബറ്റാലിയൻ കമാൻഡൻറായിരുന്ന നവ്​നീത്​ ശർമയാണ്​ കണ്ണൂർ റൂറൽ എസ്​.പിയായി നിയമിതനായത്​. കണ്ണൂർ പൊലീസ്​ സേനയെ സിറ്റിയായും റൂറലായും വേർതിരിക്കണമെന്ന നീണ്ട നാളത്തെ ആവശ്യത്തിന്​ ശേഷമാണ്​​ തീരുമാനമുണ്ടായത്​. കൊല്ലം റൂറൽ എസ്​.പിയായി സേവനമനുഷ്​ഠിക്കവേയാണ്​ ആർ. ഇള​ങ്കോ കണ്ണൂരിലെത്തുന്നത്​. നിലവിലെ എസ്​.പി ഓഫിസിലാണ്​ കമീഷണറുടെ ഓഫിസ്​ പ്രവർത്തിക്കുക. കോവിഡ്​ സാഹചര്യത്തിലടക്കം ജില്ലയുടെ ക്രമസമാധാന ചുമതല വഹിച്ച എസ്​.പി. യതീഷ്​ ചന്ദ്രയെ കെ.എ.പി നാല്​ ബറ്റാലിയൻ കമാൻഡൻറായാണ്​ നിയമിച്ചത്​. കണ്ണൂർ കോർപറേഷനായപ്പോൾതന്നെ പൊലീസിൽ അനിവാര്യമായി നടപ്പാക്കേണ്ടിയിരുന്ന സിറ്റി പൊലീസ് കമീഷണർ നിയമനവും റൂറൽ ഓഫിസ് മാറ്റവും ഏറെക്കാലം ചുവപ്പുനാടയിൽ കുടുങ്ങിക്കിടന്നിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പി​ൻെറ തിരക്കിലായതിനാലാണ്​ വിഭജനം വീണ്ടും വൈകിയത്​. റൂറൽ ആസ്ഥാനം മലയോരത്തേക്ക് മാറ്റാൻ ആദ്യം ആലോചനയുണ്ടായിരുന്നെങ്കിലും പിന്നീട്​ മാങ്ങാട്ടുപറമ്പിലേക്ക്​ മാറ്റുകയായിരുന്നു.​

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.