ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ച്​ വിദ്യാർഥിക്ക് പരിക്ക്

ചക്കരക്കല്ല്: പാനേരിച്ചാൽ ബാവോട് റോഡിൽ ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ചു. കണയന്നൂർ മുട്ടിലിച്ചിറ പുത്തലത്ത് ഹൗസ് വി.കെ. അനസിനാണ് (16) പരിക്കേറ്റത്. അനസിനെ കണ്ണൂർ ചാലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച രാത്രി 10.30 നാണ് അപകടം. എതിരെനിന്ന്​ വന്ന ഓട്ടോ ബൈക്കിൽ ഇടിക്കുകയായിരുന്നു. ഇടിയിൽ റോഡിലേക്ക് തെറിച്ചുവീണാണ് അനസിന് പരിക്കേറ്റത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.