ലക്ഷ്യം പാനൂരി​െൻറ സമഗ്രവികസനം -വി. നാസർ മാസ്​റ്റർ

ലക്ഷ്യം പാനൂരി​ൻെറ സമഗ്രവികസനം -വി. നാസർ മാസ്​റ്റർ പാനൂർ: നഗരസഭയുടെ സമഗ്രവികസനമാണ് ലക്ഷ്യമെന്ന് ചെയർമാൻ വി. നാസർ മാസ്​റ്റർ മീറ്റ് ദി പ്രസ് പരിപാടിയിൽ പറഞ്ഞു. നഗരസഭക്ക്​ ആസ്ഥാന മന്ദിരം സ്ഥാപിക്കാൻ പ്രഥമ പരിഗണന നൽകും. ഇതോടൊപ്പം മേഖലയിൽ പുതിയ ടൗൺഷിപ് ഉൾപ്പെടെയുള്ള വികസനം നടപ്പാക്കും. പൊതുശ്മശാനം, ശാസ്ത്രീയ മാലിന്യ സംസ്കരണം, മിനി സിവിൽ സ്​റ്റേഷൻ, ടൂറിസം പദ്ധതികൾ തുടങ്ങിയ പദ്ധതികൾ പ്രാവർത്തികമാക്കും. കഴിഞ്ഞ തവണത്തെ ഭരണസമിതി തുടങ്ങിയ പദ്ധതികൾ പൂർത്തീകരിക്കാനും പരിഗണന നൽകുമെന്നും അദ്ദേഹം പറഞ്ഞു. ചെയർമാനെ മുതിർന്ന പത്രപ്രവർത്തകൻ വി.പി. ചാത്തു മാസ്​റ്ററും വൈസ് ചെയർപേഴ്സൻ പ്രീത അശോകനെ കെ.കെ. സജീവ് കുമാറും ആദരിച്ചു. പ്രസ് ഫോറം പ്രസിഡൻറ്​ സജീവ് ഒതയോത്ത് അധ്യക്ഷത വഹിച്ചു. സന്തോഷ് കുമാർ സ്വാഗതവും അബ്​ദുല്ല പൂതങ്കോട് നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.