ലക്ഷ്യം പാനൂരിൻെറ സമഗ്രവികസനം -വി. നാസർ മാസ്റ്റർ പാനൂർ: നഗരസഭയുടെ സമഗ്രവികസനമാണ് ലക്ഷ്യമെന്ന് ചെയർമാൻ വി. നാസർ മാസ്റ്റർ മീറ്റ് ദി പ്രസ് പരിപാടിയിൽ പറഞ്ഞു. നഗരസഭക്ക് ആസ്ഥാന മന്ദിരം സ്ഥാപിക്കാൻ പ്രഥമ പരിഗണന നൽകും. ഇതോടൊപ്പം മേഖലയിൽ പുതിയ ടൗൺഷിപ് ഉൾപ്പെടെയുള്ള വികസനം നടപ്പാക്കും. പൊതുശ്മശാനം, ശാസ്ത്രീയ മാലിന്യ സംസ്കരണം, മിനി സിവിൽ സ്റ്റേഷൻ, ടൂറിസം പദ്ധതികൾ തുടങ്ങിയ പദ്ധതികൾ പ്രാവർത്തികമാക്കും. കഴിഞ്ഞ തവണത്തെ ഭരണസമിതി തുടങ്ങിയ പദ്ധതികൾ പൂർത്തീകരിക്കാനും പരിഗണന നൽകുമെന്നും അദ്ദേഹം പറഞ്ഞു. ചെയർമാനെ മുതിർന്ന പത്രപ്രവർത്തകൻ വി.പി. ചാത്തു മാസ്റ്ററും വൈസ് ചെയർപേഴ്സൻ പ്രീത അശോകനെ കെ.കെ. സജീവ് കുമാറും ആദരിച്ചു. പ്രസ് ഫോറം പ്രസിഡൻറ് സജീവ് ഒതയോത്ത് അധ്യക്ഷത വഹിച്ചു. സന്തോഷ് കുമാർ സ്വാഗതവും അബ്ദുല്ല പൂതങ്കോട് നന്ദിയും പറഞ്ഞു.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Dec 2020 12:02 AM GMT Updated On
date_range 2020-12-30T05:32:14+05:30ലക്ഷ്യം പാനൂരിെൻറ സമഗ്രവികസനം -വി. നാസർ മാസ്റ്റർ
text_fieldsNext Story