ചീങ്കണ്ണിപ്പുഴയിൽ ചൂണ്ടയിട്ടതിന്​ കേസ്: ആറളത്ത്​ കോൺഗ്രസ്​ ഉപരോധം

പേരാവൂർ: ചീങ്കണ്ണിപ്പുഴയിൽ ചൂണ്ടയിട്ട വിമുക്​തഭടനെതിരെ കേസെടുത്ത വനംവകുപ്പ്​ നടപടിക്കെതിരെ കോൺഗ്രസ് ആറളം വന്യജീവി സങ്കേതം ഉപരോധിച്ചു. യൂത്ത് കോൺഗ്രസ് ജില്ല പ്രസിഡൻറ് സുദീപ് ജെയിംസ് സമരം ഉദ്ഘാടനം ചെയ്​തു. കേസ് പിൻവലിച്ച് കുറ്റക്കാർക്കെതിരെ നടപടിയെടുത്തില്ലെങ്കിൽ ശക്തമായ പ്രക്ഷോഭം നടത്തുമെന്ന്​ സുദീപ് പറഞ്ഞു. ഇരിട്ടി ബ്ലോക്ക് പഞ്ചായത്തംഗം പി.എം. വേലായുധൻ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്തംഗം ജൂബിലി ചാക്കോ, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ശോഭ, ബൈജു വർഗീസ്, പാൽ ഗോപാലൻ, മുഴക്കുന്ന് കോൺഗ്രസ് മണ്ഡലം പ്രസിഡൻറ്​ ഗിരീഷ്, യൂത്ത് കോൺഗ്രസ് പേരാവൂർ മണ്ഡലം പ്രസിഡൻറ്​ സോനു വല്ലത്തുകാരൻ, ജിജോ ആൻറണി തുടങ്ങിയവർ സംസാരിച്ചു. Photo:

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.