ചേക്കി​ൻറകത്ത് തറവാട് കുടുംബസംഗമം

ഇരിക്കൂർ: ഇരിക്കൂറിലെ പുരാതനവും പ്രശസ്തവുമായ ചേക്കിൻറകത്ത് കുടുംബസംഗമം നടത്തി. എ.എം.ഐ സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന സംഗമത്തിൽ അഞ്ഞൂറിലധികം കൂടുംബാംഗങ്ങൾ പങ്കെടുത്തു. മത, ഭൗതിക, വ്യാപാര, വാണിജ്യ, പ്രവാസ, വിദ്യാഭ്യാസ, സാംസ്​കാരിക, കലാ-കായിക മേഖലകളിൽ മികവ് തെളിയിച്ച കുടുംബാംഗങ്ങളെ ചടങ്ങിൽ ആദരിച്ചു. ജീവകാരുണ്യ രംഗത്ത് ഊന്നൽ നൽകാനും കുടുംബത്തിലെ നിർധനർക്ക് വീട് വെച്ച് നൽകാനും സ്വയം തൊഴിൽ, ചികിത്സസംരംഭങ്ങൾക്ക് സഹായം നൽകാനും തീരുമാനിച്ചു. കുടുംബസംഗമം ചേക്കിൻറകത്ത് മാമു ഹാജിയുടെ അധ്യക്ഷതയിൽ പഞ്ചായത്ത് മുൻ പ്രസിഡൻറ്​ കെ.ടി. അനസ് ഉദ്ഘാടനം ചെയ്തു. മഹല്ല് ജമാഅത്ത് സെക്രട്ടറി കെ.പി. അബ്​ദുൽ അസീസ് മുഖ്യ പ്രഭാഷണം നടത്തി. നൂർ മസ്ജിദ് ഖത്തീബ് ശക്കീർ ഹൈതമി ക്ലാസെടുത്തു. സിദ്ദീഖ് ഹാജി, ഇബ്രാഹിം ഹാജി, അഹമ്മദ് കുട്ടി ഹാജി, അബൂബക്കർ ഹാജി, അബ്​ദുൽ റഹിമാൻ ഹാജി, അബ്​ദുസ്സലാം ഹാജി, അബു ഹാജി, പോക്കർ ഹാജി, അബൂബക്കർ, പോക്കർ, അബ്​ദുല്ല ഹാജി, അബു ഹാജി, സി.സി. മായിൻഹാജി എന്നിവർ സംസാരിച്ചു. സി.സി. അസ്മീർ സ്വാഗതവും സി.സി. മുഹമ്മദ് ഹനീഫ നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.