മട്ടന്നൂരില്‍ നാലുപേരെ പേപ്പട്ടി കടിച്ചു

മട്ടന്നൂര്‍: തലശ്ശേരി റോഡിലെ കനാല്‍ക്കരയില്‍ നാലുപേരെ പട്ടി കടിച്ചു. ഇരുചക്ര വാഹനത്തില്‍ സഞ്ചരിക്കുകയായിരുന്ന സ്ത്രീയുടെ കൈക്കും കടിയേറ്റു. ഒരു ഡസനില്‍പരം തെരുവ് നായ്ക്കള്‍ ഇവിടെ വിഹരിക്കുന്നുണ്ട്. കനാല്‍ ഭാഗത്ത് മാലിന്യം തള്ളുന്നതു പതിവായതോടെയാണ് തെരുവുനായ്​ ശല്യം ഈ മേഖലയില്‍ വര്‍ധിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.