കണ്ണൂർ: ദേശീയപാത നവീകരണത്തിൻെറ ഭാഗമായി കണ്ണൂർ നഗരത്തിൽ തിങ്കളാഴ്ച മുതൽ ഗതാഗത നിയന്ത്രണം. ചേംബർ ഒാഫ് കോമേഴ്സ് മുതൽ താഴെചൊവ്വ റെയിൽവേ ഗേറ്റ് വരെയുള്ള ഭാഗത്ത് കോൾഡ് മില്ലിങ് സാേങ്കതിക വിദ്യ ഉപയോഗിച്ചാണ് നവീകരണം നടക്കുക. അതിനാൽ, ഡിസംബർ 28 മുതൽ ജനുവരി 12 വരെയായിരിക്കും ഇതുവഴിയുള്ള ഗതാഗതത്തിന് നിയന്ത്രണമുണ്ടാവുക. ദേശീയപാത വിഭാഗം, പൊലീസ് ഉന്നതാധികാരികളുടെ ചർച്ചയിലാണ് നിയന്ത്രണം ഏർപ്പെടുത്താൻ തീരുമാനം. 1. കണ്ണൂരിൽനിന്ന് തലശ്ശേരി, കോഴിക്കോട്, മട്ടന്നൂർ, കൂത്തുപറമ്പ് ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ (ബസുകൾ ഉൾപ്പെടെ) നിലവിലുള്ള എൻ.എച്ച് വഴി തന്നെ പോകണം. 2. തലശ്ശേരി ഭാഗത്തുനിന്ന് കണ്ണൂർ, പയ്യന്നൂർ ഭാഗത്തേക്ക് വേരണ്ട വാഹനങ്ങൾ (ബസുകൾ ഉൾപ്പെടെ) തോട്ടട, ജെ.ടി.എസ്, സിറ്റി, പ്രഭാത് ജങ്ഷൻ വഴി ടൗണിൽ പ്രവേശിച്ച് പ്രഭാത് ജങ്ഷനിൽ നിന്നുതിരിഞ്ഞ് ചാലാട് ഗേറ്റ്, വളപട്ടണം വഴി എൻ.എച്ചിൽ പ്രവേശിച്ച് പോകണം. 3. തളിപ്പറമ്പ് ഭാഗത്തുനിന്ന് തലശ്ശേരി ഭാഗത്തേക്ക് പോകേണ്ട ചരക്ക് വാഹനങ്ങൾ വളപട്ടണം പഴയ ടോൾ പ്ലാസ, കാട്ടാമ്പള്ളി പാലം, മയ്യിൽ, ചാലോട് വഴി പോകണം. 4. മട്ടന്നൂർ ഭാഗത്തുനിന്ന് കണ്ണൂരിലേക്ക് വരേണ്ട വാഹനങ്ങൾ (ബസുകൾ ഉൾപ്പെടെ) മുണ്ടയാട് സ്റ്റേഡിയത്തിൻെറ അടുത്തുനിന്ന് വലത്തോട്ട് തിരിഞ്ഞ് കെ.എസ്.ഇ.ബി സബ് സ്റ്റേഷൻ, കക്കാട്, തെക്കീ ബസാർ വഴി പോകണം. 5. കൂത്തുപറമ്പ് ഭാഗത്തുനിന്ന് കണ്ണൂരിലേക്ക് വേരണ്ട വാഹനങ്ങൾ (ബസുകൾ ഉൾപ്പെടെ) തോട്ടട ജെ.ടി.എസ്, സിറ്റി, പ്രഭാത് ജങ്ഷൻ, താവക്കര വഴി പോകണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.