Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightദേശീയപാത നവീകരണം;...

ദേശീയപാത നവീകരണം; കണ്ണൂർ നഗരത്തിൽ ഗതാഗത നിയന്ത്രണം

text_fields
bookmark_border
കണ്ണൂർ: ദേശീയപാത നവീകരണത്തി​ൻെറ ഭാഗമായി കണ്ണൂർ നഗരത്തിൽ തിങ്കളാഴ്​ച മുതൽ ഗതാഗത നിയന്ത്രണം. ചേംബർ ഒാഫ്​ ​കോമേ​ഴ്​സ്​ മുതൽ താഴെചൊവ്വ റെയിൽവേ ഗേറ്റ്​ വരെയുള്ള ഭാഗത്ത്​ കോൾഡ്​ മില്ലിങ്​ സാ​േങ്കതിക വിദ്യ ഉപയോഗിച്ചാണ്​ നവീകരണം നടക്കുക. അതിനാൽ, ഡിസംബർ 28 മുതൽ ജനുവരി 12 വരെയായിരിക്കും ഇതുവഴിയുള്ള ഗതാഗതത്തിന്​ നിയന്ത്രണമുണ്ടാവുക. ദേശീയപാത വിഭാഗം, പൊലീസ്​ ഉന്നതാധികാരികളുടെ ചർച്ചയിലാണ്​ നിയ​ന്ത്രണം ഏർപ്പെടുത്താൻ തീരുമാനം. 1. കണ്ണൂരിൽനിന്ന്​ തലശ്ശേരി, കോഴിക്കോട്​, മട്ടന്നൂർ, കൂത്തുപറമ്പ്​ ഭാഗത്തേക്ക്​ ​പോകേണ്ട വാഹനങ്ങൾ (ബസുകൾ ഉൾപ്പെടെ) നിലവിലുള്ള ​എൻ​.എച്ച്​ വഴി തന്നെ പോകണം. 2. തലശ്ശേരി ഭാഗത്തുനിന്ന്​ കണ്ണൂർ, പയ്യന്നൂർ ഭാഗത്തേക്ക്​ വ​േരണ്ട വാഹനങ്ങൾ (ബസുകൾ ഉൾപ്പെടെ) തോട്ടട, ജെ.ടി.എസ്​, സിറ്റി, പ്രഭാത്​ ജങ്​ഷൻ വഴി ടൗണിൽ പ്രവേശിച്ച്​ പ്രഭാത്​ ജങ്ഷനിൽ നിന്നുതിരിഞ്ഞ്​ ചാലാട്​ ഗേറ്റ്​, വളപട്ടണം വഴി എൻ.എച്ചിൽ പ്രവേശിച്ച്​ പോകണം. 3. തളിപ്പറമ്പ്​ ഭാഗത്തുനിന്ന്​ തലശ്ശേരി ഭാഗത്തേക്ക്​ പോകേണ്ട ചരക്ക്​ വാഹനങ്ങൾ വളപട്ടണം പഴയ ടോൾ പ്ലാസ, കാട്ടാമ്പള്ളി പാലം, മയ്യിൽ, ചാലോട്​ വഴി പോകണം. 4. മട്ടന്നൂർ ഭാഗത്തുനിന്ന്​ കണ്ണൂരിലേക്ക്​ വരേണ്ട വാഹനങ്ങൾ (ബസുകൾ ഉൾപ്പെടെ) മുണ്ടയാട്​ സ്​റ്റേഡിയത്തി​ൻെറ അടുത്തുനിന്ന്​ വലത്തോട്ട്​ തിരിഞ്ഞ്​ കെ.എസ്​.ഇ.ബി സബ്​ സ്​റ്റേഷൻ, കക്കാട്​, തെക്കീ ബസാർ വഴി പോകണം. 5. കൂത്തുപറമ്പ്​ ഭാഗത്തുനിന്ന്​ കണ്ണൂരിലേക്ക്​ വ​േരണ്ട വാഹനങ്ങൾ (ബസുകൾ ഉൾപ്പെടെ) തോട്ടട ജെ.ടി.എസ്​, സിറ്റി, പ്രഭാത്​ ജങ്​ഷൻ, താവക്കര വഴി പോകണം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story