പുസ്തക പ്രകാശനവും യാത്രയയപ്പും

ചൊക്ലി: ഒളവിലം എം.ടി.എം വഫിയ്യ കോളജ് ഡിഗ്രി ഒന്നാം വർഷ വിദ്യാർഥിനി ഷഹാന സുലൈമാൻ രചിച്ച ഇംഗ്ലീഷ് കവിത സമാഹാരം ബിക്കോസ് ഷീ ഈസ് എ ഗേൾ എന്ന പുസ്തകത്തി​ൻെറ പ്രകാശന കർമവും കഴിഞ്ഞവർഷത്തെ വിദ്യാർഥിനികൾക്കുള്ള യാത്രയയപ്പും കോളജ് ഓഡിറ്റോറിയത്തിൽ നടന്നു. എസ്.യു.എം സ്കൂൾ പ്രിൻസിപ്പൽ ഹരിദാസൻ മാസ്​റ്റർ, എം. സുലൈമാൻ മാസ്​റ്റർക്ക് നൽകി പ്രകാശന കർമം നിർവഹിച്ചു. മുഹമ്മദ് ഷമീർ നിസാമി പ്രാർഥന നടത്തി. എം. ഷറഫുദ്ദീൻ മാസ്​റ്റർ അധ്യക്ഷത വഹിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.