എസ്​.ഡി.പി.ഐക്ക്​ ആരുമായും കൂട്ടുകെട്ടില്ലെന്ന്​

കണ്ണൂർ: എസ്​.ഡി.പി.ഐ-സി.പി.എം കൂട്ടുകെ​ട്ടെന്ന വ്യാജ പ്രചാരണവുമായി യു.ഡി.എഫ്​ രംഗത്തുവരുന്നത്​ തെരഞ്ഞെടുപ്പിലേറ്റ ജാള്യം മറക്കാനാണെന്ന്​ എസ്​.ഡി.പി.ഐ നേതാക്കൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. ജില്ലയിൽ പലയിടത്തും യു.ഡി.എഫ്​ -ബി.ജെ.പി അവിശുദ്ധ കൂട്ടുകെട്ട്​ പ്രവർത്തിച്ചിട്ടുണ്ട്​. യു.ഡി.എഫി​ൻെറ സിറ്റിങ്​ സീറ്റുകൾ എസ്​.ഡി.പി.ഐ നേടിയതിൽ അവർ അസ്വസ്​ഥരാണ്​. കഴിഞ്ഞ തവണ യു.ഡി.എഫ്​ ജയിച്ചപ്പോൾ എൽ.ഡി.എഫിന് ലഭിച്ച അതേ വോട്ടുകൾ ഇത്തവണയും അവർക്ക്​ കിട്ടിയിട്ടുണ്ട്​. ​കോർപറേഷനിൽ അടക്കം ബി.ജെ.പി അക്കൗണ്ട്​ തുറന്നത്​ യു.ഡി.എഫി​ൻെറ വീഴ്​ചയാണ്​. ലീഗി​ൻെറ ഫാഷിസ്​റ്റ്​ വിരുദ്ധ സമീപനം വഞ്ചനയാണെന്നും നേതാക്കൾ പറഞ്ഞു. ഇരിട്ടി നഗരസഭയിലും മുഴപ്പിലങ്ങാട്​ പഞ്ചായത്തിലും അടക്കം എസ്​.ഡി.പി.ഐ നിർണായക ശക്​തിയായി മാറിയ തദ്ദേശ സഥാപനങ്ങളിൽ ഭരണസ്​തംഭനം ഒഴിവാക്കാൻ എൻ.ഡി.എ ഒഴികെയുള്ള മുന്നണികൾക്ക്​ പിന്തുണ നൽകാൻ പാർട്ടിക്ക്​ ബുദ്ധിമുട്ടില്ലെന്നും നേതാക്കൾ പറഞ്ഞു. സംസ്ഥാന സെക്രട്ടറി മുസ്​തഫ കൊമ്മേരി, ജില്ല പ്രസിഡൻറ്​ എ. ജലാലുദ്ദീൻ, ജനറൽ സെക്രട്ടറി ബഷീർ കണ്ണാടിപ്പറമ്പ്​ എന്നിവർ വാർത്തസമ്മേളനത്തിൽ പ​​ങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.