കണ്ണൂർ: എസ്.ഡി.പി.ഐ-സി.പി.എം കൂട്ടുകെട്ടെന്ന വ്യാജ പ്രചാരണവുമായി യു.ഡി.എഫ് രംഗത്തുവരുന്നത് തെരഞ്ഞെടുപ്പിലേറ്റ ജാള്യം മറക്കാനാണെന്ന് എസ്.ഡി.പി.ഐ നേതാക്കൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. ജില്ലയിൽ പലയിടത്തും യു.ഡി.എഫ് -ബി.ജെ.പി അവിശുദ്ധ കൂട്ടുകെട്ട് പ്രവർത്തിച്ചിട്ടുണ്ട്. യു.ഡി.എഫിൻെറ സിറ്റിങ് സീറ്റുകൾ എസ്.ഡി.പി.ഐ നേടിയതിൽ അവർ അസ്വസ്ഥരാണ്. കഴിഞ്ഞ തവണ യു.ഡി.എഫ് ജയിച്ചപ്പോൾ എൽ.ഡി.എഫിന് ലഭിച്ച അതേ വോട്ടുകൾ ഇത്തവണയും അവർക്ക് കിട്ടിയിട്ടുണ്ട്. കോർപറേഷനിൽ അടക്കം ബി.ജെ.പി അക്കൗണ്ട് തുറന്നത് യു.ഡി.എഫിൻെറ വീഴ്ചയാണ്. ലീഗിൻെറ ഫാഷിസ്റ്റ് വിരുദ്ധ സമീപനം വഞ്ചനയാണെന്നും നേതാക്കൾ പറഞ്ഞു. ഇരിട്ടി നഗരസഭയിലും മുഴപ്പിലങ്ങാട് പഞ്ചായത്തിലും അടക്കം എസ്.ഡി.പി.ഐ നിർണായക ശക്തിയായി മാറിയ തദ്ദേശ സഥാപനങ്ങളിൽ ഭരണസ്തംഭനം ഒഴിവാക്കാൻ എൻ.ഡി.എ ഒഴികെയുള്ള മുന്നണികൾക്ക് പിന്തുണ നൽകാൻ പാർട്ടിക്ക് ബുദ്ധിമുട്ടില്ലെന്നും നേതാക്കൾ പറഞ്ഞു. സംസ്ഥാന സെക്രട്ടറി മുസ്തഫ കൊമ്മേരി, ജില്ല പ്രസിഡൻറ് എ. ജലാലുദ്ദീൻ, ജനറൽ സെക്രട്ടറി ബഷീർ കണ്ണാടിപ്പറമ്പ് എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Dec 2020 12:01 AM GMT Updated On
date_range 2020-12-25T05:31:45+05:30എസ്.ഡി.പി.ഐക്ക് ആരുമായും കൂട്ടുകെട്ടില്ലെന്ന്
text_fieldsNext Story