സത്യപ്രതിജ്ഞ ചടങ്ങ്

പാനൂർ: പാനൂർ നഗരസഭ, പാനൂർ ബ്ലോക്ക്, ചൊക്ലി, പന്ന്യന്നൂർ, മൊകേരി, കുന്നോത്തുപറമ്പ്, തൃപ്രങ്ങോട്ടൂർ പഞ്ചായത്തുകളിൽ നടന്നു. പാനൂർ നഗരസഭയുടെ സത്യപ്രതിജ്ഞ ചടങ്ങിൽ ഫിഷറീസ്​ ​െഡപ്യൂട്ടി ഡയറക്ടർ വി.പി. ഷൈനി മുതിർന്ന അംഗം പി.കെ. ഇബ്രാഹിം ഹാജിക്ക് ആദ്യം സത്യവാചകം ചൊല്ലിക്കൊടുത്തു. ബാക്കി 39 പേരും ശേഷം പ്രതിജ്ഞ ചൊല്ലി. ബ്ലോക്ക് പഞ്ചായത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. വരണാധികാരി കണ്ണൂർ സർക്കിൾ ജി.എസ്.ടി അസി. കമീഷണർ കെ.പി. ജയരാജ് മുതിർന്ന അംഗം എ.കെ. ഖാലിദിന് സത്യവാചകം ചൊല്ലിക്കൊടുത്തു. തുടർന്ന് മറ്റ് 12 അംഗങ്ങളും സത്യപ്രതിജ്ഞ ചെയ്തു. കുന്നോത്തുപറമ്പ് പഞ്ചായത്ത് സത്യപ്രതിജ്ഞ ചടങ്ങിന് കൂത്തുപറമ്പ് കൃഷി അസി. ഡയറക്ടർ അജിമോൾ നേതൃത്വം നൽകി. ഖദീജ തെക്കയിൽ ആദ്യം പ്രതിജ്ഞ ചെയ്തു. തുടർന്ന് 20 അംഗങ്ങളും സത്യപ്രതിജ്​ഞ ചെയ്തു. മൊകേരി പഞ്ചായത്ത് സത്യപ്രതിജ്ഞ ചടങ്ങിന് പ്രിൻസിപ്പൽ കൃഷി ഓഫിസർ മഞ്ജുള നേതൃത്വം നൽകി. മുതിർന്ന അംഗം പി. വൽസൻ ആദ്യം പ്രതിജ്ഞ ചൊല്ലി. തുടർന്ന് 13 അംഗങ്ങളും സത്യപ്രതിജ്ഞ ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.