ബി.എഡ് വിദ്യാർഥികൾക്ക് അധ്യാപക പരിശീലനത്തിന് നടപടിയില്ല; സർവകലാശാല ആസ്ഥാനത്ത് കെ.എസ്.യു ഉപരോധം

കണ്ണൂർ: കണ്ണൂർ സർവകലാശാലക്കു കീഴിൽ രണ്ടാം വർഷ ബി.എഡ് വിദ്യാർഥികൾക്ക് അധ്യാപക പരിശീലനം തുടങ്ങാത്തതുമൂലം കോഴ്സ് പൂർത്തീകരിക്കാൻ കഴിയാതെ ഒരുവർഷം പാഴാവുന്ന സാഹചര്യം ഒഴിവാക്കണമെന്നാവശ്യപ്പെട്ട് കെ.എസ്.യു ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ സർവകലാശാല ആസ്ഥാനം ഉപരോധിച്ചു. കേരളത്തിലെ മറ്റു യൂനിവേഴ്സിറ്റികൾ ഓൺലൈൻ ക്ലാസുകൾ വഴി അധ്യാപക പരിശീലനം ഉൾപ്പെടെ നടത്തി കോഴ്സ് പൂർത്തീകരിച്ച സാഹചര്യത്തിൽ കണ്ണൂർ സർവകലാശാലയുടെ ഭാഗത്തുനിന്നുള്ള സമീപനം വിദ്യാർഥിവിരുദ്ധവും പ്രതിഷേധാർഹവുമാണെന്നാരോപിച്ചായിരുന്നു ഉപരോധം. തുടർന്ന് കെ.എസ്.യു നേതാക്കളുമായി പ്രൊ വൈസ് ചാൻസലർ പ്രഫ. പി.ടി. രവീന്ദ്രൻ ചർച്ച നടത്തുകയും അടിയന്തരമായി വിദഗ്​ധ സമിതിയെ നിയോഗിക്കുമെന്നും സമിതിയുടെ നിർദേശങ്ങൾ പരിഗണിച്ച് സമയബന്ധിതമായി കോഴ്സ് പൂർത്തീകരിക്കാനാവശ്യമായ നടപടി സ്വീകരിക്കുമെന്നും ഉറപ്പുനൽകി. ഇതി​ൻെറ അടിസ്ഥാനത്തിൽ ഉപരോധം അവസാനിപ്പിക്കുകയായിരുന്നു. കെ.എസ്.യു ജില്ല പ്രസിഡൻറ്​ പി. മുഹമ്മദ്‌ ഷമ്മാസ് ഉപരോധം ഉദ്ഘാടനം ചെയ്തു. ജില്ല വൈസ് പ്രസിഡൻറ്​ സി.ടി. അഭിജിത്, ജില്ല ജനറൽ സെക്രട്ടറി ഫർഹാൻ മുണ്ടേരി, ബ്ലോക്ക്‌ പ്രസിഡൻറുമാരായ ഹരികൃഷ്ണൻ പാലാട്, നവനീത് കീഴറ, ആകാശ് ഭാസ്കരൻ, റാഹിബ്‌ മാടായി, സി.എച്ച്​. മുഹമ്മദ്‌ റിബിൻ, അഷിത്ത് അശോകൻ, സുഫൈൽ സുബൈർ, സി.എച്ച്​. മുബാസ്, എൻ.പി. വിസ്മയ, കെ. കാവ്യ, തീർഥ കാട്ടേരി തുടങ്ങിയവർ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.