തലശ്ശേരിയിൽ യുവാവിന് വെട്ടേറ്റു

തലശ്ശേരി: ഗോപാലപേട്ടയിൽ യുവാവിന് അർധരാത്രിയിൽ വെട്ടേറ്റു. കുട്ടിമാക്കൂലിലെ ധന്യ നിവാസിൽ അമിത്തിനാണ് (34) വെട്ടേറ്റത്. കഴുത്തിന് വെട്ടേറ്റ യുവാവിനെ കണ്ണൂർ ആസ്​റ്റർ മിംസ് ആശുപത്രിയിൽ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി. ഇയാളുടെ നില ഗുരുതരമാണ്. മെഡിക്കൽ ​െറപ്രസ​േൻററ്റിവായ അമിത്ത് ഏതാനും കേസുകളിൽ പ്രതിയാണെന്ന് സൂചനയുണ്ട്. അമിത്തി‍ൻെറ സ്വന്തം വീട് കുട്ടിമാക്കൂലിലാണ്. തറവാട്ട് വീട്ടിലെത്തിയ അമിത്തിനെ മുഴപ്പിലങ്ങാട്ടെ ഓട്ടോ ഡ്രൈവറാണ് ആക്രമിച്ചതത്രെ. മദ്യപാനത്തിനിടയിലുണ്ടായ തർക്കത്തിലാണ് വെേട്ടറ്റതെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ തലശ്ശേരി പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.