ആരാകും കണ്ണൂർ മേയർ?

യു.ഡി.എഫിൽ അഡ്വ. മാർട്ടിൻ ജോർജിനും​​ എൽ.ഡി.എഫിൽ എൻ. സുകന്യക്കും കൂടുതൽ സാധ്യത കണ്ണൂർ: കോർപറേഷ​ൻെറ ഭരണം പിടിക്കാനുള്ള പോരാട്ടം അവസാനിച്ചു. ജനപിന്തുണയുള്ള സ്​ഥാനാർഥികൾ ജയിച്ചുകയറി. ഇൗ സാഹചര്യത്തിൽ ഉയരുന്നത്​ ആരാകും കോർപറേഷ​ൻെറ അടുത്ത മേയർ എന്ന ചോദ്യമാണ്​. യു.ഡി.എഫിൽ കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. മാർട്ടിൻ ജോർജ്​​ കോർപറേഷ​ൻെറ പുതിയ മേയറാകാനാണ്​ സാധ്യത. കെ.പി.സി.സി വർക്കിങ്​ പ്രസിഡൻറ്​ കെ. സുധാകരൻ എം.പിയു​െട താൽപര്യം മാർട്ടിൻ ജോർജിന് അനുകൂലമാണ്​. മുൻ ഡെപ്യൂട്ടി മേയർ പി.കെ. രാഗേഷ്​, കെ.പി.സി.സി നിർവാഹക സമിതിയംഗവും കഴിഞ്ഞ കോർപറേഷൻ ഭരണ സമിതിയിൽ സ്​റ്റാൻഡിങ്​ കമ്മിറ്റി ചെയർമാനുമായ അഡ്വ. ടി.ഒ. മോഹനൻ എന്നിവരും മേയറാകാനുള്ള പട്ടികയിൽ ഉണ്ട്​​. എന്നാൽ, കണ്ണൂർ കെ. സുധാകരൻ എം.പിയുടെ തട്ടകമായതിനാൽ അദ്ദേഹത്തി​ൻെറ താൽപര്യത്തിനു തന്നെയാകും മുൻതൂക്കം ലഭിക്കുക. ഒന്നാം ഡിവിഷനായ പള്ളിയാംമൂലയിൽ നിന്നാണ്​ അഡ്വ. മാർട്ടിൻ ജോർജ്​ വിജയിച്ചത്​. തെരഞ്ഞെടുപ്പിൽ കന്നിയങ്കമായിരുന്നു. കെ.എസ്.യു ജില്ല പ്രസിഡൻറ്, യുവജനക്ഷേമ ബോർഡ് ചെയർമാൻ, ട്രാവൻകൂർ കൊച്ചിൻ കെമിക്കൽസ് ചെയർമാൻ തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. കണ്ണൂർ നഗരത്തിലെ ചെട്ടിപ്പീടികയിൽ താമസം. കെ. സുധാകരൻ എം.പി ഉൾപ്പെടുന്ന ആലിങ്കീൽ ഡിവിഷനിൽ നിന്നാണ്​ പി.കെ. രാഗേഷ്​ തെരഞ്ഞെടുക്കപ്പെട്ടത്​. കഴിഞ്ഞതവണ കോൺഗ്രസ്​ വിമതനായി വിജയിച്ച അദ്ദേഹം ആദ്യത്തെ നാലുവർഷം എൽ.ഡി.എഫിനൊപ്പം ചേർന്നും പിന്നീട്​ ഒരു വർഷം യു.ഡി.എഫിനൊപ്പം ചേർന്നും ഡെപ്യൂട്ടി മേയറായി. രണ്ടുതവണ പള്ളിക്കുന്ന് പഞ്ചായത്ത് പ്രസിഡൻറ്, സ്ഥിരം സമിതി അധ്യക്ഷൻ എന്നീ പദവികളിലും പ്രവർത്തിച്ചു. യൂത്ത്കോൺഗ്രസ് യൂനിറ്റ് സെക്രട്ടറി മുതൽ സംസ്ഥാന കൗൺസിൽ അംഗംവരെയായി. മുൻ ഡി.സി.സി അംഗം, ജില്ല സഹകരണ ബാങ്ക് എംപ്ലോയീസ് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി, ജില്ല സെക്രട്ടറി തുടങ്ങിയ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്​. ചാല ഡിവിഷനിൽ നിന്നാണ്​ അഡ്വ. ടി.ഒ. മോഹനൻ വിജയിച്ചത്​. കെ.എസ്.യുവിലൂടെ തുടക്കം. ഡി.സി.സി ജനറൽ െസക്രട്ടറിയായിരുന്നു. നിലവിൽ കെ.പി.സി.സി നിർവാഹക സമിതിയംഗമാണ്. 34 വർഷമായി കോൺഗ്രസ് നേതൃനിരയിൽ പ്രവർത്തിക്കുന്ന ടി.ഒ. മോഹനൻ കണ്ണൂർ നഗരസഭയിൽ ക്ഷേമകാര്യ സ്​റ്റാൻൻഡിങ് കമ്മിറ്റി ചെയർമാനായും പ്രഥമ കണ്ണൂർ കോർപറേഷനിൽ പൊതുമരാമത്ത്കാര്യ സ്​റ്റാൻഡിങ് കമ്മിറ്റി ചെയർമാനായും പ്രവർത്തിച്ചു. ഉഭയകക്ഷി ധാരണ പ്രകാരം ​ആദ്യത്തെ രണ്ടര വർഷം കോൺഗ്രസും രണ്ടാമത്തെ രണ്ടര വർഷം മുസ്​ലിം ലീഗും മേയർ സ്​ഥാനം വഹിക്കും. ഇൗ സാഹചര്യത്തിൽ ആദ്യത്തെ രണ്ടര വർഷം ഡെപ്യൂട്ടി മേയർ പദവി മുസ്​ലിം ലീഗിനു ലഭിക്കും. ഇൗ സ്​ഥാനത്തേക്ക്​ മുസ്​ലിം ലീഗ്​ പരിഗണിക്കുന്നത്​ കസാനക്കോട്ട ഡിവിഷനിൽനിന്ന്​ വിജയിച്ച ഷമീമ ടീച്ചറെയാണ്​. അത്താണി ആയിക്കര സ്ഥാപനത്തിൻെറയും കസാനക്കോട്ടയിലെ വനിത പുനരധിവാസ കേന്ദ്രമായ സീൽ അറ്റ്​ ഹോമി​ൻെറയും ജനറൽ സെക്രട്ടറിയാണ്. ഒാർഫേനജ്​ കൺട്രോൾ ബോർഡ് ജില്ല വൈസ് പ്രസിഡൻറ്, മുസ്​ലിം ഗേൾസ് ആൻഡ് വിമൻസ് മൂവ്മൻെറ്​ സംസ്ഥാന ജനറൽ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിക്കുന്നു. കേരള സ്​റ്റേറ്റ് വഖഫ് ബോർഡിൻെറ ആദ്യ വനിത അംഗമാണ്. രണ്ടാമത്തെ കാലാവധിയിൽ ​ഡെപ്യൂട്ടി മേയർ സ്​ഥാനം കോൺഗ്രസിനായിരിക്കും. എൽ.ഡി.എഫിന്​ ഭരണം കിട്ടുകയാണെങ്കിൽ, മേയർ സ്​ഥാനം ലക്ഷ്യമിട്ട്​ മത്സരിപ്പിച്ച എൻ. സുകന്യ പൊടിക്കുണ്ട്​ ഡിവിഷനിൽ നിന്ന്​ വിജയിച്ചിട്ടുണ്ട്​. കോർപറേഷനിലെ ഏറ്റവും വലിയ ഭൂരിപക്ഷം (1023 വോട്ട്​) നേടിയാണ്​ ജെയിംസ്​ മാത്യു എം.എൽ.എയുടെ ഭാര്യയും ജനാധിപത്യ മഹിള അസോസിയേഷൻ അഖിലേന്ത്യ നേതാവുമായ എൻ. സുകന്യ വിജയിച്ചത്​. ............................................... മട്ടന്നൂർ സുരേന്ദ്രൻ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.