ഇരിക്കൂറിൽ നാല് മുൻ പ്രസിഡൻറുമാരും ചെയർമാനും വിജയം കണ്ടു

ഇരിക്കൂർ: ഇരിക്കൂർ പഞ്ചായത്തിൽനിന്ന്​ ഇത്തവണ മത്സരിച്ച നാല് മുൻ പ്രസിഡൻറുമാരും സ്​റ്റാൻഡിങ്​​ കമ്മിറ്റി ചെയർപേഴ്സനും വൻ ഭൂരിപക്ഷത്തോടെ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. നാലാം വാർഡ് സിദ്ദീഖ് നഗറിൽ നിന്ന്​ മത്സരിച്ച കെ.ടി. അനസ്, ഏഴാം വാർഡ്‌ പട്ടുവത്തുനിന്ന്​ മത്സരിച്ച ടി.പി. ഫാത്തിമ, ഒമ്പതാം വാർഡ് ഇരിക്കൂർ ടൗണിൽ നിന്ന്​ മത്സരിച്ച കെ.ടി. നസീർ, 12ാം വാർഡ് കുട്ടാവിൽ നിന്ന്​ മത്സരിച്ച സി. രാജീവൻ എന്നിവരാണ് വിജയിച്ച പ്രസിഡൻറുമാർ. 10ാം വാർഡ് നിലാമുറ്റത്തുനിന്ന്​ മത്സരിച്ച മുൻ വികസന കാര്യ സ്​റ്റാൻഡിങ്​​ കമ്മിറ്റി ചെയർപേഴ്സൻ എൻ.കെ. സുലൈഖ ടീച്ചറും വിജയിച്ചു. കെ.ടി. അനസ്, കെ.ടി. നസീർ എന്നിവർ ലീഗ് സ്ഥാനാർഥികളായും സി. രാജീവൻ സി.പി.എം, ടി.പി. ഫാത്തിമ സ്വതന്ത്ര സ്ഥാനാർഥിയായും എൻ.കെ. സുലൈഖ ടീച്ചർ ലീഗ് സ്ഥാനാർഥിയായുമാണ് മത്സരിച്ചു ജയിച്ചത്‌.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.