Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Dec 2020 11:59 PM GMT Updated On
date_range 16 Dec 2020 11:59 PM GMTഇരിക്കൂറിൽ നാല് മുൻ പ്രസിഡൻറുമാരും ചെയർമാനും വിജയം കണ്ടു
text_fieldsbookmark_border
ഇരിക്കൂർ: ഇരിക്കൂർ പഞ്ചായത്തിൽനിന്ന് ഇത്തവണ മത്സരിച്ച നാല് മുൻ പ്രസിഡൻറുമാരും സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സനും വൻ ഭൂരിപക്ഷത്തോടെ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. നാലാം വാർഡ് സിദ്ദീഖ് നഗറിൽ നിന്ന് മത്സരിച്ച കെ.ടി. അനസ്, ഏഴാം വാർഡ് പട്ടുവത്തുനിന്ന് മത്സരിച്ച ടി.പി. ഫാത്തിമ, ഒമ്പതാം വാർഡ് ഇരിക്കൂർ ടൗണിൽ നിന്ന് മത്സരിച്ച കെ.ടി. നസീർ, 12ാം വാർഡ് കുട്ടാവിൽ നിന്ന് മത്സരിച്ച സി. രാജീവൻ എന്നിവരാണ് വിജയിച്ച പ്രസിഡൻറുമാർ. 10ാം വാർഡ് നിലാമുറ്റത്തുനിന്ന് മത്സരിച്ച മുൻ വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ എൻ.കെ. സുലൈഖ ടീച്ചറും വിജയിച്ചു. കെ.ടി. അനസ്, കെ.ടി. നസീർ എന്നിവർ ലീഗ് സ്ഥാനാർഥികളായും സി. രാജീവൻ സി.പി.എം, ടി.പി. ഫാത്തിമ സ്വതന്ത്ര സ്ഥാനാർഥിയായും എൻ.കെ. സുലൈഖ ടീച്ചർ ലീഗ് സ്ഥാനാർഥിയായുമാണ് മത്സരിച്ചു ജയിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story