ആലക്കോട് പഞ്ചായത്ത് വീണ്ടും യു.ഡി.എഫിന്

ആലക്കോട്: തുടർച്ചയായി രണ്ടു പതിറ്റാണ്ടായി ഭരിച്ചുവരുന്ന ആലക്കോട് പഞ്ചായത്ത് ഭരണം വീണ്ടും യു.ഡി.എഫി​ൻെറ കൈകളിൽ. ആകെയുള്ള 21 വാർഡിൽ 11 വാർഡുകളിൽ യു.ഡി.എഫിനാണ് ജയം. എൽ.ഡി.എഫിന് 10 സീറ്റും ലഭിച്ചു. പഞ്ചായത്തിലെ തേർത്തല്ലി, രയറോം, മൂന്നാംകുന്ന്, പരപ്പ, ഒറ്റത്തൈ, നെല്ലിക്കുന്ന്, കാവുംകുടി, നെല്ലിപ്പാറ, നെടുവോട്, മേരിഗിരി, ചെറുപാറ എന്നീ 11 വാർഡുകളിലാണ് യു.ഡി.എഫ് ജയിച്ചുകയറിയത്. ചിറ്റടി, കുട്ടാപറമ്പ്, ആലക്കോട്, കാപ്പിമല, കൂളാംമ്പി, നരിയമ്പാറ, കൊട്ടയാട്, അരങ്ങം, തിമിരി, കൂടപ്രം എന്നീ 10 വാർഡുകളിലാണ് എൽ.ഡി.എഫ് വിജയിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.