Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Dec 2020 11:59 PM GMT Updated On
date_range 16 Dec 2020 11:59 PM GMTആലക്കോട് പഞ്ചായത്ത് വീണ്ടും യു.ഡി.എഫിന്
text_fieldsbookmark_border
ആലക്കോട്: തുടർച്ചയായി രണ്ടു പതിറ്റാണ്ടായി ഭരിച്ചുവരുന്ന ആലക്കോട് പഞ്ചായത്ത് ഭരണം വീണ്ടും യു.ഡി.എഫിൻെറ കൈകളിൽ. ആകെയുള്ള 21 വാർഡിൽ 11 വാർഡുകളിൽ യു.ഡി.എഫിനാണ് ജയം. എൽ.ഡി.എഫിന് 10 സീറ്റും ലഭിച്ചു. പഞ്ചായത്തിലെ തേർത്തല്ലി, രയറോം, മൂന്നാംകുന്ന്, പരപ്പ, ഒറ്റത്തൈ, നെല്ലിക്കുന്ന്, കാവുംകുടി, നെല്ലിപ്പാറ, നെടുവോട്, മേരിഗിരി, ചെറുപാറ എന്നീ 11 വാർഡുകളിലാണ് യു.ഡി.എഫ് ജയിച്ചുകയറിയത്. ചിറ്റടി, കുട്ടാപറമ്പ്, ആലക്കോട്, കാപ്പിമല, കൂളാംമ്പി, നരിയമ്പാറ, കൊട്ടയാട്, അരങ്ങം, തിമിരി, കൂടപ്രം എന്നീ 10 വാർഡുകളിലാണ് എൽ.ഡി.എഫ് വിജയിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story