ചുഴലിയിൽ മൂന്നുപേർക്ക് മർദനമേറ്റു

ശ്രീകണ്ഠപുരം: തെരഞ്ഞെടുപ്പിനെ തുടർന്ന് ചുഴലിയിൽ അക്രമം. സ്ഥാനാർഥിയടക്കം മൂന്നുപേർക്ക് മർദനമേറ്റു. നാലാം വാർഡ് ഇടതു സ്വതന്ത്ര സ്ഥാനാർഥി അഡ്വ. കെ.പി. അബൂബക്കറിനെ ഒരുസംഘം ലീഗുകാർ ആക്രമിച്ചുവെന്നാണ് പരാതി. ചുഴലി സ്കൂളിൽ ബൂത്തിൽ തർക്കമുണ്ടാവുകയും ജനൽചില്ല് അടിച്ചുതകർക്കുകയും ചെയ്തു. സി.പി.എമ്മുകാരാണ് ബൂത്തിൽ അക്രമം കാട്ടിയതെന്ന് യു.ഡി.എഫ് നേതാക്കൾ ആരോപിച്ചു. മുസ്​ലിം ലീഗ് ചെങ്ങളായി പഞ്ചായത്ത് പ്രസിഡൻറും ബ്ലോക്ക് സ്ഥാനാർഥിയുടെ ചീഫ് ഏജൻറുമായ കെ.പി. മുഹമ്മദ് അഷ്റഫ്, മുസ്​ലിം ലീഗ് പ്രവർത്തകനും ചുഴലിയിലെ ഡ്രൈവറുമായ ടി.എം. അഷ്റഫ് എന്നിവരെ മർദനമേറ്റ പരിക്കുകളോടെ തളിപ്പറമ്പിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കള്ളവോട്ട് തടയാൻ ശ്രമിച്ചതിന് സി.പി.എമ്മുകാർ ആക്രമിച്ചുവെന്നാണ് ഇവരുടെ പരാതി. ബൂത്ത് ഏജൻറുമാരെ കൊണ്ടുപോകാനെത്തിയ നാലാം വാർഡ് യു.ഡി.എഫ് സ്ഥാനാർഥി കെ.പി. അബൂബക്കറി​ൻെറ ബൊലേറോ വാഹനത്തി​ൻെറ ചില്ല് ഒരുസംഘം അടിച്ചു തകർത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.