ബൂത്ത് ഏജൻറുമാരെ മർദിച്ചതിൽ പ്രതിഷേധിച്ചു

തലശ്ശേരി: കുഴിപ്പങ്ങാട് 10ാം നമ്പർ ബൂത്തിൽനിന്ന്​ തെരഞ്ഞെടുപ്പിന് ശേഷം പുറത്തിറങ്ങാൻ സമ്മതിക്കാതെ സ്ഥാനാർഥിയെയും ബൂത്ത് ഏജൻറുമാരെയും തടഞ്ഞുവെക്കുകയും മർദിക്കുകയും ചെയ്തതിൽ വെൽഫെയർ പാർട്ടി മുനിസിപ്പൽ ഇലക്​ഷൻ കമ്മിറ്റി പ്രതിഷേധിച്ചു. എതിർ സ്ഥാനാർഥികളെയും ബൂത്ത് ഏജൻറുമാരെയും മർദിക്കാൻ അണികളെ കയറൂരിവിടുന്ന സി.പി.എം നേതൃത്വത്തി​ൻെറ ചെയ്തികൾ ജനാധിപത്യ വിരുദ്ധമാണെന്ന് ഇലക്​ഷൻ കമ്മിറ്റി ചെയർമാൻ യു.കെ. സെയ്ദ്, കൺവീനർ എ.പി. അജ്മൽ, വാർഡ് കൺവീനർ കെ. മുഹമ്മദ് ഫിറോസ്, സ്ഥാനാർഥി സീനത്ത് അബ്​ദുസ്സലാം എന്നിവർ ചൂണ്ടിക്കാട്ടി. കുറ്റക്കാർക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.