പ്രക്ഷോഭത്തിന്​ ഐക്യദാർഢ്യം; അലി വോട്ട്‌ ചെയ്യാനെത്തിയത്‌ കർഷകവേഷത്തിൽ

തലശ്ശേരി: നഗരത്തിലെ ചുമട്ടുതൊഴിലാളി വോട്ട് ചെയ്യാനെത്തിയത് കർഷക​േവഷത്തിൽ. മട്ടാമ്പ്രം തായലങ്ങാടി സ്വദേശി കക്കോട്ട്​ അലിയാണ് തോളിലൊരു കൈക്കോട്ടും ചേറുപുരണ്ട തോർത്തുമുടുത്ത്‌ കർഷകവേഷത്തിൽ വോട്ട്‌ ചെയ്യാനെത്തിയത്‌. ഡൽഹിയിലെ കർഷകപോരാട്ടത്തിന്‌ ഐക്യദാർഢ്യം പ്രകടിപ്പിച്ചുള്ള വേറിട്ട പ്രതിഷേധമായിരുന്നു ഈ ചുമട്ടുതൊഴിലാളിയുടേത്‌. മട്ടാമ്പ്രം അൻവാരിയ മദ്റസ ബൂത്തിലായിരുന്നു വോട്ട്‌. അന്നം നൽകുന്ന കർഷകരെ വോട്ടിനിടയിലും ഓർത്തും ഓർമിപ്പിച്ചുമാണ്‌ അലി മടങ്ങിയത്‌. അലിയുടെ വേറിട്ട പ്രതിഷേധം വോട്ടർമാരിൽ കൗതുകമുണർത്തി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.