കന്നിവോട്ടർമാർക്ക് വൃക്ഷത്തൈ

തളിപ്പറമ്പ്: ആന്തൂർ നഗരസഭയിലെ മൊറാഴ ബൂത്തിൽ വിതരണം ചെയ്ത് നഗരസഭ. പേര, മുളക്, ചാമ്പ തുടങ്ങിയ വൃക്ഷത്തൈകളാണ് നൽകിയത്. തൈകളുടെ വിതരണത്തിനായി ഹരിത കേരളം റിസോഴ്സ് പേഴ്സന്മാരുടെ നേതൃത്വത്തിൽ സജ്ജീകരണമൊരുക്കിയിരുന്നു. ലഭിക്കുന്ന തൈകൾ വീട്ടിലേക്ക് കൊണ്ടുപോയി നട്ട് ഫോട്ടോയെടുത്ത് അയക്കണമെന്ന നിബന്ധനയും വെക്കുന്നുണ്ട്. നഗരസഭക്ക്​ കീഴിലെ മാതൃക മത്സരബൂത്ത് കൂടിയാണ് മൊറാഴ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ഒന്നാം ബൂത്ത്. തികച്ചും ഹരിതാഭമായ രീതിയിലാണ് മൊറാഴ സ്കൂളിലെ ബൂത്ത് നിർമിച്ചിരിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.