ബസ്​ തൊഴിലാളികൾ പണിമുടക്കി

മടിക്കേരി: കർണാടക എസ്​.ആർ.ടി.സിയിലും ബി.എം.ടി.സിയിലും വർഷങ്ങളായി ജോലിചെയ്യുന്ന ജീവനക്കാരെ സർക്കാർ ജോലിക്കാരായി പരിഗണിക്കണമെന്നും താലക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തണമെന്നും ആവശ്യപ്പെട്ട്​ കെ.എസ്​.ആർ.ടി.സി ജീവനക്കാർ നടത്തുന്ന സമരം നാലാം ദിവസത്തിലേക്ക്​ കടന്നു. ആവശ്യങ്ങൾ നടപ്പാക്കുന്നതുവരെ സമരത്തിൽനിന്ന്​ പിൻവാങ്ങില്ലെന്ന്​ യൂനിയൻ നേതാക്കൾ പറഞ്ഞു. മടിക്കേരിയിൽ ജീവനക്കാർ ബസ്​ സ്​റ്റേഷനിൽ അർധനഗ്​നരായാണ്​ പ്രതിഷേധിച്ചത്​. സമരംമൂലം കേരളത്തിലേക്കടക്കമുള്ള ദീർഘദൂര സർവിസുകൾ ഓടിയില്ല. യാത്രക്കാർ സ്വകാര്യ ബസുകളെയും ടാക്​സികളെയും ആശ്രയിച്ചു. മടിക്കേരിയിൽനിന്ന്​ മൈസൂരു-ബംഗളൂരുവിലേക്കുള്ള യാത്രക്കാർ ഏറെ വലഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.