മടിക്കേരി: കർണാടക എസ്.ആർ.ടി.സിയിലും ബി.എം.ടി.സിയിലും വർഷങ്ങളായി ജോലിചെയ്യുന്ന ജീവനക്കാരെ സർക്കാർ ജോലിക്കാരായി പരിഗണിക്കണമെന്നും താലക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തണമെന്നും ആവശ്യപ്പെട്ട് കെ.എസ്.ആർ.ടി.സി ജീവനക്കാർ നടത്തുന്ന സമരം നാലാം ദിവസത്തിലേക്ക് കടന്നു. ആവശ്യങ്ങൾ നടപ്പാക്കുന്നതുവരെ സമരത്തിൽനിന്ന് പിൻവാങ്ങില്ലെന്ന് യൂനിയൻ നേതാക്കൾ പറഞ്ഞു. മടിക്കേരിയിൽ ജീവനക്കാർ ബസ് സ്റ്റേഷനിൽ അർധനഗ്നരായാണ് പ്രതിഷേധിച്ചത്. സമരംമൂലം കേരളത്തിലേക്കടക്കമുള്ള ദീർഘദൂര സർവിസുകൾ ഓടിയില്ല. യാത്രക്കാർ സ്വകാര്യ ബസുകളെയും ടാക്സികളെയും ആശ്രയിച്ചു. മടിക്കേരിയിൽനിന്ന് മൈസൂരു-ബംഗളൂരുവിലേക്കുള്ള യാത്രക്കാർ ഏറെ വലഞ്ഞു.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Dec 2020 11:58 PM GMT Updated On
date_range 2020-12-14T05:28:03+05:30ബസ് തൊഴിലാളികൾ പണിമുടക്കി
text_fieldsNext Story