സ്‌കൂട്ടറില്‍ സഞ്ചരിച്ച യുവതിയെ ചവിട്ടിവീഴ്ത്തി; യുവാവ് അറസ്​റ്റില്‍

ശ്രീകണ്ഠപുരം: സ്‌കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന യുവതിയെ പിന്തുടര്‍ന്ന് അശ്ലീല ഭാഷയില്‍ സംസാരിച്ച് ചവിട്ടിവീഴ്ത്തിയ യുവാവ് അറസ്​റ്റിൽ. ചുഴലി ചാലുവയലിലെ കരിയില്‍ നൂറുല്‍ അമീനെയാണ്​ (26) ശ്രീകണ്ഠപുരം സി.ഐ ഇ.പി. സുരേശൻ അറസ്​റ്റുചെയ്തത്. നിടുവാലൂര്‍ സ്വദേശിനിയായ 30കാരിയാണ് ആക്രമണത്തിനിരയായത്. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് ശ്രീകണ്ഠപുരത്തുനിന്ന് നിടുവാലൂരിലേക്ക് സ്‌കൂട്ടറിൽ സഞ്ചരിക്കുകയായിരുന്നു യുവതി. ചേരംകുന്ന് പള്ളി മുതല്‍ യുവതിയെ ബൈക്കില്‍ പിന്തുടര്‍ന്ന് യുവാവ് അശ്ലീല ചുവയിൽ സംസാരിച്ചു. ഇതോടെ യുവതി സ്‌കൂട്ടർ അതിവേഗം ഓടിച്ചു. യുവാവും ബൈക്കി​ൻെറ വേഗതകൂട്ടി യുവതിയെ പിന്തുടര്‍ന്നു. നിടുവാലൂര്‍ ബസ്​സ്​റ്റോപ്പിന്​ സമീപമെത്തിയപ്പോള്‍ സ്‌കൂട്ടറിൽ ചവിട്ടി യുവതിയെ വീഴ്ത്തുകയായിരുന്നു. തുടര്‍ന്ന് ബൈക്കില്‍നിന്ന് പുറത്തിറങ്ങി യുവതിയുടെ ചുരിദാറില്‍ കയറിപ്പിടിച്ചു. ഇതോടെ യുവതി നിലവിളിച്ചു. ആളുകള്‍ ഓടിക്കൂടുന്നതുകണ്ട് യുവാവ് ബൈക്കില്‍ രക്ഷപ്പെടുകയായിരുന്നു. ഒരുസംഘം യുവാക്കള്‍ വളക്കൈ റോഡുവരെ ഇയാളെ അന്വേഷിച്ചുചെന്നെങ്കിലും കണ്ടെത്താനായില്ല. മിനിറ്റുകള്‍ കഴിഞ്ഞപ്പോള്‍ ചുഴലി ചാലുവയലില്‍ നാട്ടുകാരും പൊലീസും ചേർന്ന് ഇയാളെ പിടികൂടി. വിശദമായി ചോദ്യം ചെയ്ത ശേഷം കോടതിയിൽ ഹാജരാക്കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.