കോവിഡ്​: സ്‌പെഷല്‍ വോട്ടര്‍മാര്‍ അഞ്ചിനുശേഷം

കണ്ണൂർ: വോട്ടെടുപ്പി​ൻെറ തലേന്ന് മൂന്നിന്​ ശേഷം പട്ടികയില്‍ ഉള്‍പ്പെടുന്ന കോവിഡ് ബാധിതരും ക്വാറൻറീനിലുള്ളവരും പോളിങ്ങിനായി വൈകീട്ട് അഞ്ചിനും ആറിനും ഇടയിലാണ് എത്തേണ്ടതെന്ന്​ അധികൃതർ അറിയിച്ചു​. അവര്‍ ബൂത്തിലെത്തിയ വിവരം സഹായിയെ വിട്ട് ആറു മണിക്ക് മുമ്പ് റിട്ടേണിങ്​ ഓഫിസറെ അറിയിക്കണം. ആറ് മണിക്ക് ശേഷമെത്തുന്നവര്‍ക്ക് വോട്ട് ചെയ്യാനാവില്ല. അതേസമയം, ആറിനുമുമ്പ് പോളിങ് സ്‌റ്റേഷനിലെത്തുന്ന അവസാന ജനറല്‍ വോട്ടറും വോട്ട് രേഖപ്പെടുത്തിയ ശേഷം സ്‌പെഷല്‍ വോട്ടര്‍മാരെ വോട്ട് ചെയ്യാന്‍ അനുവദിക്കും. അതുവരെ സ്‌പെഷല്‍ വോട്ടര്‍മാര്‍ വന്ന വാഹനങ്ങളില്‍ തന്നെ കാത്തിരിക്കണം. അതിനാൽ സ്‌പെഷല്‍ വോട്ടര്‍മാരും അല്ലാത്തവരും ബൂത്തില്‍ സമ്പര്‍ക്കത്തില്‍ വരുന്ന സാഹചര്യം ഉണ്ടാവില്ലെന്ന്​ കലക്ടര്‍ അറിയിച്ചു. സ്‌പെഷല്‍ വോട്ടര്‍മാര്‍ വോട്ടുചെയ്യുന്നതിന് മുമ്പ് പി.പി.ഇ കിറ്റ് ധരിക്കുന്നതുള്‍പ്പെടെയുള്ള സുരക്ഷ മുന്‍കരുതലുകള്‍ പോളിങ് ഉദ്യോഗസ്ഥര്‍ കൈക്കൊള്ളണം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.