മധ്യവയസ്ക‍​െൻറ പണം കൊള്ളയടിച്ച മൂന്നാമനും പിടിയിൽ

മധ്യവയസ്ക‍​ൻെറ പണം കൊള്ളയടിച്ച മൂന്നാമനും പിടിയിൽ തലശ്ശേരി: 58 കാരനെ പ്രലോഭിപ്പിച്ച് ലോഡ്ജിലെത്തിച്ച് പണം തട്ടിയ സംഭവത്തിൽ ഒളിവിൽ പോയ മൂന്നാമനെയും തലശ്ശേരി പൊലീസ് അറസ്​റ്റുചെയ്തു. കൊളശ്ശേരി കാവുംഭാഗത്തെ ബൈജുവാണ്​ (38) അറസ്​റ്റിലായത്. ഇയാളെ കോടതി റിമാൻഡ് ചെയ്തു. പ്രതികളായ മൂന്നംഗ സംഘത്തിലെ രണ്ടുപേർ നേരത്തെ പിടിയിലായിരുന്നു. തലശ്ശേരി ഇല്ലത്ത്താഴ പപ്പൻ പീടികക്കടുത്ത കിഴക്കയിൽ വീട്ടിൽ കെ.കെ. രാധാകൃഷ്ണൻ (43), മുഴപ്പിലങ്ങാട് ദയാ നഗറിലെ സഫിയ മൻസിലിൽ റിയാസ് എന്ന കുയ്യാലി റിയാസ് (32) എന്നിവരാണ് കഴിഞ്ഞ ദിവസം അറസ്​റ്റിലായത്. ഇവരും റിമാൻഡിലാണ്. കുട്ടിമാക്കൂലിലെ കാരായിൻറവിട സുരേന്ദ്രനാണ് (58) പണം കൊള്ളക്കിരയായത്. സുരേന്ദ്ര​ൻെറ കൈവശമുണ്ടായിരുന്ന 45,000 രൂപ രാധാകൃഷ്ണൻ, ബൈജു, റിയാസ് എന്നിവർ തട്ടിയെടുത്തെന്നാണ് പരാതി. 41,000 രൂപ പ്രതികളിൽ നിന്നും പൊലീസ് കണ്ടെടുത്തു. പണം കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്. ക്രിമിനൽ പശ്ചാത്തലമുള്ളവരാണ് പ്രതികളെന്ന് പൊലീസ് പറഞ്ഞു. വീട്ടിൽനിന്ന്​ പുറത്തിറങ്ങിയ സുരേന്ദ്രൻ പുതിയ ബസ് സ്​റ്റാൻഡിലെത്തിയതോടെ പ്രതികൾ ചങ്ങാത്തം കൂടി തൊട്ടടുത്ത ലോഡ്ജിലേക്ക് കൂട്ടിക്കൊണ്ടുപോവുകയായിരുന്നു. ഇവിടെ മുറിയെടുത്ത് മദ്യസൽക്കാരം നടത്തിയ ശേഷമാണ് കത്തികാണിച്ച് പണം കവർന്നതത്രെ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.