Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Dec 2020 12:01 AM GMT Updated On
date_range 11 Dec 2020 12:01 AM GMTമധ്യവയസ്കെൻറ പണം കൊള്ളയടിച്ച മൂന്നാമനും പിടിയിൽ
text_fieldsbookmark_border
മധ്യവയസ്കൻെറ പണം കൊള്ളയടിച്ച മൂന്നാമനും പിടിയിൽ തലശ്ശേരി: 58 കാരനെ പ്രലോഭിപ്പിച്ച് ലോഡ്ജിലെത്തിച്ച് പണം തട്ടിയ സംഭവത്തിൽ ഒളിവിൽ പോയ മൂന്നാമനെയും തലശ്ശേരി പൊലീസ് അറസ്റ്റുചെയ്തു. കൊളശ്ശേരി കാവുംഭാഗത്തെ ബൈജുവാണ് (38) അറസ്റ്റിലായത്. ഇയാളെ കോടതി റിമാൻഡ് ചെയ്തു. പ്രതികളായ മൂന്നംഗ സംഘത്തിലെ രണ്ടുപേർ നേരത്തെ പിടിയിലായിരുന്നു. തലശ്ശേരി ഇല്ലത്ത്താഴ പപ്പൻ പീടികക്കടുത്ത കിഴക്കയിൽ വീട്ടിൽ കെ.കെ. രാധാകൃഷ്ണൻ (43), മുഴപ്പിലങ്ങാട് ദയാ നഗറിലെ സഫിയ മൻസിലിൽ റിയാസ് എന്ന കുയ്യാലി റിയാസ് (32) എന്നിവരാണ് കഴിഞ്ഞ ദിവസം അറസ്റ്റിലായത്. ഇവരും റിമാൻഡിലാണ്. കുട്ടിമാക്കൂലിലെ കാരായിൻറവിട സുരേന്ദ്രനാണ് (58) പണം കൊള്ളക്കിരയായത്. സുരേന്ദ്രൻെറ കൈവശമുണ്ടായിരുന്ന 45,000 രൂപ രാധാകൃഷ്ണൻ, ബൈജു, റിയാസ് എന്നിവർ തട്ടിയെടുത്തെന്നാണ് പരാതി. 41,000 രൂപ പ്രതികളിൽ നിന്നും പൊലീസ് കണ്ടെടുത്തു. പണം കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്. ക്രിമിനൽ പശ്ചാത്തലമുള്ളവരാണ് പ്രതികളെന്ന് പൊലീസ് പറഞ്ഞു. വീട്ടിൽനിന്ന് പുറത്തിറങ്ങിയ സുരേന്ദ്രൻ പുതിയ ബസ് സ്റ്റാൻഡിലെത്തിയതോടെ പ്രതികൾ ചങ്ങാത്തം കൂടി തൊട്ടടുത്ത ലോഡ്ജിലേക്ക് കൂട്ടിക്കൊണ്ടുപോവുകയായിരുന്നു. ഇവിടെ മുറിയെടുത്ത് മദ്യസൽക്കാരം നടത്തിയ ശേഷമാണ് കത്തികാണിച്ച് പണം കവർന്നതത്രെ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story