മുഖ്യമന്ത്രി അധോലോക മാഫിയകളുടെ തടവറയില്‍ -പ്രേമചന്ദ്രന്‍ എം.പി

ഇരിട്ടി: മുഖ്യമന്ത്രി പിണറായി വിജയന്‍ അധോലോക മാഫിയകളുടെ തടവറയിലാണെന്നും പ്രൈവറ്റ് സെക്രട്ടറി രവീന്ദ്രനെ കൂടി ചോദ്യം ചെയ്താല്‍ കേരളം ഞെട്ടുമെന്നും എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി. തില്ലങ്കേരിയില്‍ യു.ഡി.എഫ് തെരഞ്ഞെടുപ്പ് പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സര്‍ക്കാര്‍ സംവിധാനങ്ങളെ മുഴുവന്‍ ദുരുപയോഗം ചെയ്ത് പാര്‍ട്ടിക്ക് എങ്ങനെ ലാഭമുണ്ടാക്കാന്‍ കഴിയുമെന്ന ചിന്തമാത്രമാണ് ഇപ്പോള്‍ സി.പി.എമ്മിനെ നയിക്കുന്നത്. ബാക്കിയുള്ള ഘടകക്ഷികള്‍ക്ക് ഭരണത്തില്‍ കാര്യമായ റോളില്ലെന്നും പ്രേമചന്ദ്രന്‍ പറഞ്ഞു. പി.കെ. കുട്ട്യാലി അധ്യക്ഷത വഹിച്ചു. കെ.പി. പത്മനാഭന്‍, രഞ്​ജിത്ത് ​നാറാത്ത്, വി.എന്‍. മുഹമ്മദ്, മനോജ്​ ശങ്കരനെല്ലൂര്‍, ഒ.കെ. പ്രസാദ്, യു.സി. നാരായണന്‍, മൂര്‍ക്കോത്ത് കുഞ്ഞിരാമന്‍, ശൗക്കത്തലി എന്നിവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.