കലാശക്കൊട്ട് പ്രചാരണം പാടില്ലെന്ന് സർവകക്ഷി തീരുമാനം

മാഹി: അഴിയൂർ ഗ്രാമപഞ്ചായത്തിൽ കലാശക്കൊട്ട്, തെരഞ്ഞെടുപ്പ് ദിവസത്തെ നിയന്ത്രണങ്ങൾ എന്നിവയെ കുറിച്ച് ആലോചിക്കുന്നതിന് റിട്ടേണിങ്​ ഓഫിസറുടെ നേതൃത്വത്തിൽ രാഷ്​ട്രീയ പാർട്ടി പ്രതിനിധികളുടെ യോഗം ചേർന്നു. പ്രചാരണം അവസാനിക്കുന്ന ഡിസംബർ 12ന് കലാശ പ്രചാരണം വൈകീട്ട് അഞ്ചിന് അവസാനിപ്പിക്കാൻ തീരുമാനിച്ചു. പ്രധാന ടൗണുകൾ, ദേശീയപാതയോരം എന്നിവിടങ്ങളിൽ കലാശക്കൊട്ട് പ്രചാരണം നടത്താൻ പാടില്ല. വാർഡുതലത്തിൽ പ്രചാരണം അവസാനിപ്പിക്കാൻ തീരുമാനിച്ചു. തുറസ്സായ വാഹനത്തിൽ പ്രചാരണം അനുവദിക്കില്ല. യോഗത്തിൽ വരണാധികാരി കെ. ആശ അധ്യക്ഷത വഹിച്ചു. ചോമ്പാൽ സി.ഐ ടി.എൻ. സന്തോഷ് കുമാർ, പഞ്ചായത്ത് സെക്രട്ടറി ടി. ഷാഹുൽ ഹമീദ്, വിവിധ രാഷ്​ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ സംസാരിച്ചു. അഴിയൂർ ഗ്രാമപഞ്ചായത്തിലെ സ്ഥാനാർഥികളുടെ പേര്, ചിഹ്നം എന്നിവ ഇ.വി.എമ്മിൽ വ്യാഴാഴ്ച രാവിലെ എട്ട് മുതൽ ഗവ. കോളജ് മടപ്പള്ളിയിൽ സെറ്റ് ചെയ്യും. സ്ഥാനാർഥി അല്ലെങ്കിൽ ചീഫ് ഏജൻറ്​ എന്നിവർക്ക് പങ്കെടുക്കാം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.