ന്യൂമാഹിയിൽ കോൺഗ്രസ് സ്ഥാനാർഥി​ക്കെതിരെ വധഭീഷണിയെന്ന്​

ന്യൂമാഹി: ന്യൂമാഹിയിലെ കോൺഗ്രസ് സ്ഥാനാർഥിയെ വധിക്കുമെന്ന് ഫോണിൽ ഭീഷണിപ്പെടുത്തിയതായി ഭാര്യ പൊലീസിൽ പരാതി നൽകി. പട്ടികജാതി സംവരണ വാർഡായ മങ്ങാട് മത്സരിക്കുന്ന യു.കെ. ശ്രീജിത്തി​ൻെറ ഭാര്യ എം.കെ. റീമയെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയതായാണ് പരാതി. ഞായറാഴ്ച രാത്രി 9.20ഓടെയാണ് സംഭവം. സമീപവാസിയായ സി.പി.എം പ്രവർത്തകൻ പണിക്കാണ്ടി റിനിലാണ് ഭീഷണിപ്പെടുത്തിയത്. സ്ഥാനാർഥിക്ക് പൊലീസ് സംരക്ഷണം നൽകണമെന്നും പ്രസ്തുത വ്യക്തിക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതു സംബന്ധിച്ച ശബ്​ദസന്ദേശം പൊലീസിന് കൈമാറി. സൈബർ കേസായതിനാൽ കോടതിയുടെ നിർദേശത്തോടെ മാത്രമേ കേസെടുക്കാനാവൂ എന്ന് പൊലീസ് പറഞ്ഞു. നിയമനടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചതായി യു.ഡി.എഫ് കൺവീനർ എൻ.കെ. പ്രേമൻ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.