യു.ഡി.എഫ് പ്രകടന പത്രിക പ്രകാശനം

ന്യൂ മാഹി: ഗ്രാമ പഞ്ചായത്തിലെ യു.ഡി.എഫ് പ്രകടന പത്രിക പ്രകാശനവും സ്ഥാനാർഥികളെ പരിചയപ്പെടുത്തലും മുസ്​ലിം ലീഗ് ജില്ല സെക്രട്ടറി അഡ്വ. കെ.എ. ലത്തീഫ് ഉദ്ഘാടനം ചെയ്തു. ലീഗ് ജില്ല ജനറൽ സെക്രട്ടറി അബ്​ദുൽ കരീം ചേലേരി, കെ.പി. അബ്​ദുൽ ഗഫൂറിന് നൽകി പ്രകാശനം ചെയ്തു. 10ം വാർഡ് പ്രകടന പത്രിക വെൽഫെയർ പാർട്ടി സംസ്ഥാന സെക്രട്ടറി ജബീന ഇർഷാദ് മുതിർന്ന ഓട്ടോഡ്രൈവർ അബ്​ദുൽ കരീമിന് നൽകി പ്രകാശനം ചെയ്തു. പി.എം. അബ്​ദുൽ നാസർ യു.ഡി.എഫി​ൻെറയും വെൽഫെയർ പാർട്ടിയുടെയും മുഴുവൻ സ്ഥാനാർഥികളെയും പരിചയപ്പെടുത്തി. ചെയർമാൻ കെ.കെ. ബഷീർ അധ്യക്ഷത വഹിച്ചു. കൺവീനർ എൻ.കെ. പ്രേമൻ, ഷംസീർ ഇബ്രാഹിം, സജ്ജാദ് അഹമ്മദ്, ജില്ല പഞ്ചായത്ത് സ്ഥാനാർഥികളായ അഡ്വ. വി.എം.സരേഷ് കുമാർ, ഫൈസൽ മാടായി, ബ്ലോക്ക് പഞ്ചായത്ത് സ്ഥാനാർഥികളായ ലത രാമകൃഷ്ണൻ, റൈഹാനത്ത് എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.