തെരഞ്ഞെടുപ്പ്: പാതയോരങ്ങളിലെ കുഴിയെടുപ്പ് നിര്‍ത്തണം -ജില്ല കലക്​ടര്‍

കണ്ണൂർ: തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്ന പശ്ചാത്തലത്തില്‍, ബി.എസ്.എൻ.എല്‍ ഭൂഗര്‍ഭ കേബിളുകള്‍ കടന്നുപോവുന്ന പാതയോരങ്ങളില്‍ കുഴിയെടുത്ത് നടത്തിവരുന്ന എല്ലാ പ്രവൃത്തികളും അടിയന്തരമായി നിര്‍ത്തണമെന്ന് ജില്ല കലക്​ടര്‍ ഉത്തരവിട്ടു. തെരഞ്ഞെടുപ്പി​ൻെറ സുഗമമായ നടത്തിപ്പിന് ബി.എസ്.എൻ.എല്ലി​ൻെറ ഇൻറര്‍നെറ്റ്, ഫോണ്‍ സേവനങ്ങള്‍ തടസ്സമില്ലാതെ ലഭിക്കല്‍ അനിവാര്യമാണെന്നതിനാലാണ് ഉത്തരവ്. ഇക്കാര്യത്തില്‍ വീഴ്​ച വരുത്തുന്നവര്‍ക്കെതിരെ ശിക്ഷാ നടപടികള്‍ സ്വീകരിക്കുമെന്നും കലക്​ടര്‍ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.