വൈദ്യുതാഘാതമേറ്റ് പരിക്ക്

പാനൂർ: ജോലിക്കിടെ വൈദ്യുതാഘാതമേറ്റ മധ്യവയസ്കന് ഗുരുതര പരിക്ക്. കഴിഞ്ഞദിവസം രാവിലെ കല്ലിക്കണ്ടി ഉതുക്കുമ്മലാണ് അപകടം. തീക്കുനി സ്വദേശി നാണുവിനാണ്​ (50) സാരമായി പൊള്ളലേറ്റത്. ഇയാളെ തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പാറാട് സെക്​ഷൻ പരിധിയിലെ ഒരുമ നഗറിലെ വൈദ്യുതി തൂണിൽ ലൈൻ വലിക്കുന്നതിനിടെ ഹൈടെൻഷൻ ലൈനിൽ കമ്പി തട്ടിയതാണ് അപകട കാരണം. എച്ച്.ടി ലൈൻ ഓഫ് ചെയ്യാതെയാണ് ജോലി നടത്തിയതെന്ന് പറയുന്നു. നാണു കരാർ ജോലിക്കാരനാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.