സലാഹുദ്ദീൻ വധം: ഡിവൈ.എസ്.പി ഓഫിസ് മാർച്ച് നടത്തി

തലശ്ശേരി: കണ്ണവത്തെ സയ്യിദ് മുഹമ്മദ് സലാഹുദ്ദീൻ വധക്കേസിൽ ഗൂഢാലോചന നടത്തിയ സംഘ്​പരിവാർ നേതാക്കളെ കൂടി പ്രതിചേർത്ത് അറസ്​റ്റ്​ ചെയ്യണമെന്ന് ആവശ്യപ്പെട്ട് എസ്.ഡി.പി.ഐ പ്രവർത്തകർ തലശ്ശേരി ഡിവൈ.എസ്.പി ഓഫിസിലേക്ക് മാർച്ച് നടത്തി. പഴയ ബസ്​സ്​റ്റാൻഡ് പരിസരത്തുനിന്ന് ആരംഭിച്ച മാർച്ച് പാലിശ്ശേരി പൊലീസ് ക്വാർട്ടേഴ്സിന് സമീപം തലശ്ശേരി സി.ഐ കെ. സനൽകുമാർ, പ്രിൻസിപ്പൽ എസ്.ഐ രാഗേഷ് ഏലിയാൻ എന്നിവരുടെ േനതൃത്വത്തിലുള്ള പൊലീസ് സംഘം തടഞ്ഞു. എസ്.ഡി.പി.െഎ സംസ്ഥാന സെക്രട്ടറി മുസ്തഫ കൊമ്മേരി ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് എ.സി. ജലാലുദ്ദീൻ അധ്യക്ഷത വഹിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.