താലൂക്ക് ഓഫിസ് ജീവനക്കാരനെ നായ്​ കടിച്ചു

തളിപ്പറമ്പ്: താലൂക്ക് ഓഫിസ് ജീവനക്കാരനെ തെരുവുനായ്​ കടിച്ചുപരിക്കേൽപിച്ചു. തളിപ്പറമ്പ് താലൂക്ക് ഓഫിസിൽ ഇലക്​ഷൻ ഡ്യൂട്ടിയിലുണ്ടായിരുന്ന കൊല്ലം സ്വദേശി ജോഷി ഫെറിയക്കാണ് (34)ബുധനാഴ്ച രാത്രി നായുടെ ആക്രമണത്തിൽ പരിക്കേറ്റത്. ഓഫിസിൽ നിന്നും രാത്രി ഭക്ഷണം കഴിക്കാൻ പുറത്തിറങ്ങുമ്പോഴാണ് പിന്നിൽ നിന്നുമെത്തിയ നായ്​ ആക്രമിച്ചത്. കാലിന് മുറിവേറ്റ ജോഷിയെ താലൂക്ക് ആശുപത്രിയിലും തുടർന്ന് പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ച് ചികിത്സ നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.